മലപ്പുറം: മതേതതര ശക്തികളുടെ തിരിച്ചുവരവി​െൻറ തുടക്കം: അബ്​ദുറഹ്​മാന്‍ രണ്ടത്താണി

ജിദ്ദ: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ മതേതര ശക്തികളുടെ തിരിച്ചുവരവി​​െൻറ തുടക്കമാണെന്ന് മുസ്‌ലിംലീഗ് നേതാവ് അബ്​ദുറഹ്​മാന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘മലപ്പുറം മതേതര ഇന്ത്യക്ക് മാതൃക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഭീഷണി നേരിടുമ്പോഴെല്ലാം ഇന്ത്യന്‍ പാര്‍ലമ​െൻറില്‍ കാവലാവുകയും മതനിരപേക്ഷതക്കും മത സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മുസ്‌ലിംലീഗി​​െൻറയും മലപ്പുറത്തി​​െൻറയും മതേതര പാരമ്പര്യത്തിന് ജനങ്ങളുടെ അംഗീകാരവും സര്‍ട്ടിഫിക്കറ്റും മതി. മുസ്‌ലിംലീഗി​​െൻറ സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ പിന്തുടരുന്ന പാരമ്പര്യം സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. രാജ്യത്തിനും സമുദായത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായിരുന്നു ഖാഇദെ മില്ലത്ത്. അദ്ദേഹത്തി​​െൻറ പാത പിന്തുടര്‍ന്ന് പാര്‍ലമ​െൻറിലെത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടുവും ബനാത്ത്‌വാലയും സമുദായ അവകാശങ്ങളുടെ സംരക്ഷണത്തിന് അഹോരാത്രം പണിപ്പെട്ടു.

രാഷ്​ട്രീയ ജീവിതത്തിലെ മാതൃകാ പുരുഷനായി ബനാത്ത്‌വാലയെ ചൂണ്ടിക്കാട്ടാന്‍ ഇടതുപക്ഷ എം.പിമാര്‍ വരെ മടി കാണിക്കാത്തത് മുസ്‌ലിംലീഗ് രാഷ്​ട്രത്തിന് സംഭാവന ചെയ്ത വ്യക്തിത്വങ്ങളുടെ മഹത്വം വെളിപ്പെടുത്തുന്നു. തളി ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ ബാഫഖി തങ്ങള്‍ വന്നില്ലായിരുന്നുവെങ്കില്‍ അങ്ങാടിപ്പുറം ചുടലക്കളമായി മാറിയേനെ എന്ന ജനസംഘം നേതാവ് കെ.ജി മാരാരുടെ വാക്കുകള്‍ മുസ്‌ലിംലീഗ് മതേതര കേരളത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളെ ഓര്‍മപ്പെടുത്തുന്നതാണ്.അദ്ദേഹം പറഞ്ഞു.

ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡൻറ്​ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി പ്രസിഡൻറ്​ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി തിരൂര്‍, ഒ.സി ഹുസൈന്‍ ഹാജി, മണ്ണറോട്ടില്‍ മമ്മദ്, പി.എം.എ ജലീല്‍, നിസാം മമ്പാട്, റസാഖ് അണക്കായി, സി.കെ റസാഖ് മാസ്​റ്റര്‍, ടി.പി ശുഐബ്, മജീദ് പുകയൂര്‍, നാസര്‍ എടവനക്കാട് എന്നിവർ സംബന്ധിച്ചു. ആക്ടിങ്​ ജനറല്‍ സെക്രട്ടറി സി.കെ ഷാക്കിര്‍ സ്വാഗതവും സെക്രട്ടറി ഇസ്മാഈല്‍ മുണ്ടക്കുളം നന്ദിയും പറഞ്ഞു. മൊയ്തീന്‍ ബാഖവി വയനാട് ഖിറാഅത്ത് നടത്തി. വിവിധ പാര്‍ടികളില്‍ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച മുനീര്‍ വട്ടപ്പാറ, ഇബ്രാഹിം കോട്ടക്കുത്ത് എന്നിവരെ അബ്​ദുറിഹ്​മാന്‍ രണ്ടത്താണി ഷാള്‍ അണിയിച്ചു സ്വീകരിച്ചു.  

Tags:    
News Summary - randathani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.