ജിദ്ദ: സൗദി അറേബ്യയിൽ റെസ്റ്റാറൻറുകൾക്ക് റമദാനിൽ രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി. ഉച്ചക്ക് ശേഷം മൂന്ന് മുതൽ പുലർച്ചെ മൂന്നു വരെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കർഫ്യൂ മൂലം റെസ്റ്റാറൻറുകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തി പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചത്.
ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് ഡെലിവറി ആപ്ലിക്കേഷൻ വഴിയും വിതരണ സംഘങ്ങൾ വഴിയും ഭക്ഷണ വിതരണം നടത്താം. ഭക്ഷണശാലകളിൽ ആഹാരം വിളമ്പാനോ അവിടെയിരുന്ന് കഴിക്കാനോ പാടില്ല. പാഴ്സലുകൾ മാത്രമേ നൽകാൻ അനുവാദമുള്ളൂ.
രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള റെസ്റ്റാറൻറുകൾക്കും ഇത് അനുവദനീയമാണ്. എന്നാൽ മൊബൈൽ ഫുഡ് സ്റ്റാളുകൾ, പാർട്ടി റെസ്റ്റാറൻറുകൾ, കല്യാണത്തിന് ആഹാരം തയാറാക്കുന്നവർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.