തനൂമ: അസിറിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും ആലിപ്പഴവർഷവും. ഏതാനും ദിവസമായി അസീറിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. തിങ്കളാഴ്ച ബല്ലസ്മാറിൽ പെയ്ത മഴയും ആലിപ്പഴവർഷവും ഗതാഗതത്തെയും ജനജീവിധത്തെയും സാരമായി ബാധിച്ചു. ശക്തമായ മഞ്ഞ് വീഴ്ചയിൽ കിങ്ഖാലിദ് യൂണിവേഴ്സിറ്റി നടത്തിവന്ന മെഡിക്കൽ ക്യാമ്പിെൻറ പ്രവർത്തനം തടസപ്പെട്ടു. ആലിപ്പഴം വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഫയർഫോഴ്സും പൊലീസും മുൻസിപ്പാലിറ്റിയും ദ്രുതഗതിയിൽ ഉണർന്ന് ശ്രമിച്ചതിനാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവായി. അബ്ഹ, ഖമീസ് മുശൈത്ത്, നമാസ്, തനൂമ, ബല്ലഹ്മർ, ബല്ലസ്മാർ എന്നിവിടങ്ങളിലും മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.