കത്തിയാളുന്ന ചൂടിൽ കുളിരായി മക്കയിൽ മഴ

മക്ക: കത്തിയാളുന്ന ചൂടിൽ കുളിരായി മക്കയിൽ മഴ. ഇന്ന് (തിങ്കളാഴ്ച) റെക്കോർഡ് ചൂടാണ് പകൽ മക്കയിൽ അനുഭവപ്പെട്ടത്. രാവിലെ 11 നാം വൈകിട്ട് നാലിനും ഇടയിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഹാജിമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതിനിടെ 5000 ത്തോളം ഹാജിമാർ സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നു. ഒമ്പത് പേർ ചികിത്സയിൽരിക്കെ മരിക്കുകയും ചെയ്തു.

ചരിത്രത്തിൽ ഇല്ലാത്ത പെരും ചൂടിൽ ഹജ്ജിന്റെ പുണ്യസ്ഥലങ്ങൾ എരിപൊരി കൊള്ളുന്നതിനിടയിലാണ് ഹാജിമാർക്ക് ആശ്വാസം പകർന്ന് കുളിർ മഴ എത്തിയത്. കുറച്ച് സമയത്തേക്കെങ്കിലും കോരിച്ചൊരിഞ്ഞു മഴയുടെ കാരുണ്യം.

Tags:    
News Summary - Rain in Makkah cools off the scorching heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.