റിയാദ് നഗരത്തിൽ ബുധനാഴ്ച മഴ പെയ്തപ്പോൾ
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും ഇന്ന് മിതമായ തോതിൽ മഴ ലഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായതിനെത്തുടർന്ന് അനുഭവപ്പെട്ട മഴ ജനങ്ങൾക്ക് ആശ്വാസമായി. റിയാദ് നഗരത്തിലും വിവിധ ഗവർണറേറ്റുകളിലും നിലവിലെ മഴ സാഹചര്യം തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായാണ് റിയാദിലും മഴ പെയ്യുന്നത്.
വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വകുപ്പ് നൽകുന്ന കൃത്യമായ അപ്ഡേറ്റുകൾ പിന്തുടരണമെന്നും ഔദ്യോഗിക വൃത്തങ്ങൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നഗരവാസികളോട് അഭ്യർത്ഥിച്ചു. നിലവിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള വകുപ്പുകൾ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.