ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന ഖുര്‍ആന്‍ പഠന ക്ലാസിലെ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ജംഇയ്യത്തുല്‍ ഖൈരിയ ജിദ്ദ മേധാവി എന്‍ജി.അബ്്ദുൽ അസീസ് ഹനഫി സംഗമം ഉദ്ഘാടനം ചെയ്തു. സെൻറര്‍ പ്രസിഡൻറ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഖൈരിയ മക്ക മേഖലയില്‍ നടത്തിയ തഹ്ഫീളുല്‍ ഖുര്‍ആന്‍ മത്സരത്തില്‍ ഉന്നത വിജയം നേടിയ ഹൈദരാബാദി സ്വദേശി അബ്്ദുല്ല അബ്്ദുല്‍ മതീന്‍ ഉസ്മാനിയെ ചടങ്ങില്‍ ആദരിച്ചു. ‘ഖുര്‍ആന്‍ ഉപമകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നസിറുദ്ദീന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി.
പഠിതാക്കള്‍ക്കായി ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ക്വിസ് എന്നിവ നടന്നു. മത്സരങ്ങള്‍ക്ക് ശിഹാബ് സലഫി, ഉസാമ മുഹമ്മദ്, ഫിറോസ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. നൂരിഷ വളളിക്കുന്ന് സ്വാഗതവും അമീന്‍ അബ്്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.