ദമ്മാം: കോവിഡ് 19 മഹാമാരി അതിവേഗത്തിൽ പടരുമ്പോഴും നിരവധിയാളുകൾ സൗദി അറേബ്യയിൽ ക് വാറൻറീൻ വിട്ട് പുറത്തിറങ്ങിയത് സന്നദ്ധ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആശ്വാ സവും ചികത്സാരംഗത്ത് ആവേശവും പടർത്തുന്നതായി. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ രോഗികളാണ് പരിശോധന ഫലം നെഗറ്റിവായി പുറത്തിറങ്ങിയത്. ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികൾക്കായി വിവിധ സേവനങ്ങളാണ് നൽകുന്നത്. അവരെ സാമൂഹികവും ശാരീരിരികവും മാനസികവുമായി ശക്തിപ്പെടുത്തുന്നതിനായി സ്ക്രീനുകൾ സ്ഥാപിച്ച് ആശയ സംവേദനത്തിനുള്ള സൗകര്യമുണ്ടാക്കിയിരുന്നു. ഫോൺ നമ്പറുകളുടെ സഹായത്തലായിരുന്നു ഇത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ചായിരുന്നു ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.