ഖത്വീഫ് മത്സ്യ മാർക്കറ്റ് കൂട്ടായ്മ പ്രീമിയർ ഫുട്ബാൾ ലീഗ് വിജയികൾ
ദമ്മാം: ഖത്വീഫ് മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർ പങ്കെടുത്ത രണ്ട് ദിവസം നീണ്ടുനിന്ന പ്രീമിയർ ഫുട്ബാൾ ലീഗ് സമാപിച്ചു. ഖത്വീഫ് മജീദിയ ടർഫിൽ ആയിരുന്നു പോരാട്ടം. എഫ്.സി ജാസിം, എഫ്.സി ഗസൽ, എഫ്.സി കൂനി, എഫ്.സി ബാബു എന്നീ ടീമുകളായിരുന്നു കളത്തിലിറങ്ങിയത്.
സൗണ്ട് ലാൻഡ് റിയാദ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി എഫ്.സി ജാസിമും താജ് ഇൻറർനാഷനൽ കമ്പനി സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി എഫ്.സി ഗസലും കരസ്ഥമാക്കി.
ഖത്വീഫ് മത്സ്യ മാർക്കറ്റ് കൂട്ടായ്മ പ്രീമിയർ ഫുട്ബാൾ ലീഗ് റണ്ണേഴ്സ് അപ്പ്
കൺവീനർ ജാസിർ പള്ളിപ്പടിയുടെ നേതൃത്വത്തിൽ എൻ.എഫ്. സുലൈമാൻ, ഹബീബ് പൊന്നാനി, ഷാഫി വെളിയങ്കോട്, ഇസ്ഹാഖ് മുതൂർ, കണ്ണൻ കൂറ്റനാട്, ഗഫൂർ പൊന്നാനി, സന്തോഷ്, മുജീബ് പൊന്നാനി, സലിം പാലക്കാട്, അനീഷ് താനൂർ, ബാദുഷ പൊന്നാനി, സിദ്ധിഖ് വേങ്ങര, റഫീഖ് പെരുമ്പിലാവ്, ഉബൈദ് പൊന്നാനി, മുഹമ്മദ് പൊന്നാനി, അബൂബക്കർ പൊന്നാനി, ഹംസത്ത് പൊന്നാനി, വിപിൻ ഒതളൂർ, അലി താനാളൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.