റിയാദ്: സൗദിക്കുള്ളിലും പുറത്തേക്കും പാർസലുകൾ അയക്കുേമ്പാൾ അതിൽ അയക്കുന്നയാളുടെ ദേശീയ വിലാസം രേഖപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിലായി. ദേശീയ വിലാസം രേഖപ്പെടുത്താത്ത തപാൽ പാഴ്സൽ സ്വീകരിക്കുന്നതിൽനിന്നും പാർസൽ ട്രാൻസ്പോർട്ട് കമ്പനികളെ തടയുന്ന നിയമം പൊതുഗതാഗത അതോറിറ്റിയുടേതാണ്. ഈ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായ പുതിയ നിയമം ജനുവരി ഒന്ന് മുതലാണ് പ്രാബല്യത്തിലായത്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിതരണ പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ഗതാഗത അതോറിറ്റി വിശദീകരിച്ചു. ഡെലിവറി ജീവനക്കാരും സ്വീകർത്താക്കളും തമ്മിലുള്ള അനാവശ്യ ആശയവിനിമയം കുറക്കുന്നതിനും അതുവഴി പാർസൽ ഡെലിവറി കമ്പനികളുടെ പ്രവർത്തന പ്രക്രിയകളിൽ കൃത്യതയുടെയും കാര്യക്ഷമതയുടെയും ഉയർന്ന നിലവാരം കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു. അബ്ഷിർ, തവക്കൽന, സ്വിഹത്തി, സുബുൽ എന്നീ നാല് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാവർക്കും ദേശീയ വിലാസം കണ്ടെത്താൻ കഴിയുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.