ഖത്വീഫ്: ഖത്വീഫിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടേക്ക് പ്രവേശിക്കുന ്നതും പുറത്തു പോകുന്നതും വിലക്കിയ നടപടി തുടരുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളുമെത്തിക്കുന്ന ട്രക്കുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 6.30 വരെ മൊത്ത വ്യാപാരങ്ങൾക്കാണ് കേമ്പാളത്തിൽ അനുവദിച്ചിരിക്കുന്ന സമയം. രാവിലെ അഞ്ചു മുതൽ ഉച്ചക്ക് ഒന്നു വരെ ചില്ലറ വ്യാപാരികൾക്കും കുടുംബങ്ങളുൾപ്പെടെയുള്ള പ്രദേശവാസികൾക്കും കേമ്പാളത്തിൽ വരാൻ അനുവാദമുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വേഗം മടങ്ങണം.
പഴങ്ങളും പച്ചക്കറികളും യഥേഷ്ടം ലഭിക്കാനും വേഗത്തിൽ വാങ്ങി മടങ്ങാനും എല്ലാ സുരക്ഷയോടെയും സംവിധാനം ഒരുക്കിയതായി അധികൃതർ അറിയിച്ചു. കോവിഡിനെതിരെ മുൻ കരുതലുകൾ സ്വീകരിച്ചും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിലുമാണ് സാധനങ്ങൾ വിൽക്കുന്നത്. വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ നിലവിലുള്ളത് തീരുന്നതിനുമുമ്പ് വീണ്ടും എത്തിക്കുന്നതിന് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. രോഗം പടരാതിരിക്കാൻ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് മുൻസിപ്പൽ അധികൃതർ നടത്തുന്നത്. അതിനിെട, ആരോഗ്യ പരിരക്ഷകൾ പാലിക്കാത്ത 52 കടകൾ ഖത്വീഫിൽ അടച്ചുപൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.