രമ്യ രവി (പ്രസി.), കെ.ആർ. ദീപ (സെക്ര.), അഞ്ജന മരിയ ജോബ് (ട്രഷ.)
ബുറൈദ: ഖസീം പ്രവാസി സംഘം, കുടുംബവേദി സദ്ദ യൂനിറ്റ് രൂപകത്കരിച്ചു.ബുറൈദയിൽ നടന്ന രൂപവത്കരണ സമ്മേളനം പ്രവാസി സംഘം രക്ഷാധികാരി സമിതിഅംഗം പർവീസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ഷമീറ ഷബീർ അധ്യക്ഷത വഹിച്ചു. ഫൗസിയ ഷാ റിപ്പോർട്ട് അവതരിപ്പിച്ചു. സോഫിയ സൈനുദ്ധീൻ ഭാരവാഹി പാനൽ അവതരിപ്പിച്ചു. യൂനിറ്റ് ഭാരവാഹികളായി രമ്യ രവി (പ്രസി.), കെ.ആർ. ദീപ (സെക്ര.), അഞ്ജന മരിയ ജോബ് (ട്രഷ.), വിഷ്ണു, മേഘ (വൈ. പ്രസി.), രേഷ്മ, അരുൺ (ജോ. സെക്ര.), ജെസ്ന, ചിഞ്ചു, ലിനെറ്റ് (ജീവകാരുണ്യം) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സുൽഫിക്കർ അലി, സഹാന നിസാം, റഫിയത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു. സുലക്ഷണ ഭദ്രൻ സ്വാഗതവും കെ.ആർ. ദീപ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.