ശിവകുമാർ കോന്നി (പ്രസി.), ഷാനവാസ് കരുനാഗപ്പള്ളി (സെക്ര.), സുനിൽ തളിപ്പറമ്പ് (ട്രഷ.)
ബുറൈദ: ഖസീം പ്രവാസിസംഘം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഉനൈസ സനാഇയ യൂനിറ്റ് സമ്മേളനം നടന്നു. ഉനൈസയിലെ വി.എസ് നഗറിൽ നടന്ന സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.
അനിൽ അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി ശിവകുമാർ കോന്നി പ്രവർത്തന റിപ്പോർട്ടും സെൻട്രൽ ഏരിയ സെക്രട്ടറി ദിനേശ് മണ്ണാർക്കാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ലോറൻസ് ഗുരുവായൂർ രക്തസാക്ഷി പ്രമേയവും ഷാനവാസ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗണക്കെതിരെയുള്ള പ്രമേയം സുനിൽ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: ഷാനവാസ് കരുനാഗപ്പള്ളി (സെക്ര.), ബാബു ഓച്ചിറ (ജോ. സെക്ര.), ശിവകുമാർ കോന്നി (പ്രസി.), സുരേഷ് (വൈ. പ്രസി.), സുനിൽ തളിപ്പറമ്പ് (ട്രഷ.), അഭിലാഷ് (ജോ. ട്രഷ.), അനിൽ, പ്രദീപ് (ജീവകാരുണ്യം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.