ഖസീം പ്രവാസി സംഘം കുടുംബവേദി സംഘടിപ്പിച്ച 'ഈദ് അൽഖസീം' സംഗമം ഷാജി വയനാട് ഉദ്ഘാടനം ചെയ്യുന്നു


ഖസീം പ്രവാസി സംഘം ഈദ് സംഗമം സംഘടിപ്പിച്ചു

ബുറൈദ: ഖസീം പ്രവാസിസംഘം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ബുറൈദയിലെ മലയാളി കുടുംബങ്ങളെ ഉൾപ്പെടുത്തി 'ഈദ് അൽ ഖസീം' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. ബുറൈദയിലെ കുടുംബിനികളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഗാനസന്ധ്യയും പരിപാടിയെ ആകർഷകമാക്കി. സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഖസീം പ്രവാസിസംഘം മുഖ്യ രക്ഷാധികരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു.

കടുംബവേദി വൈസ് പ്രസിഡന്റ് അനിത ഷാജി അധ്യക്ഷത വഹിച്ചു. 'കുടുംബവും കുട്ടികളും' എന്ന വിഷയത്തിൽ കേരള ഹൈകോടതി മുൻ ഫാമിലി കൗൺസലർ അൻവർ പിലാശ്ശേരി ബോധവത്കരണ പ്രഭാഷണം നടത്തി. പ്രവാസി സംഘം ആക്ടിങ് സെക്രട്ടറി ഫിറോസ് പത്തനാപുരം, കുടുംബ വേദി രക്ഷാധികരി സുൽഫിക്കർ, ബാലവേദി രക്ഷാധികാരി അശോക് ഷാ, മനാഫ് ചെറുവട്ടൂർ, സോഫിയ സൈനുദ്ദീൻ, സ്‌മിതാ എൽദോ, പ്രീത സജേഷ് എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി ഫൗസിയ ഷാ സ്വാഗതവും റാഫിയത്ത് നന്ദിയും പറഞ്ഞു.


Tags:    
News Summary - Qaseem pravasi sangham organized the Eid meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.