റി​യാ​ദി​ൽ ‘വി​ജ്ഞാ​ന സാ​ഗ​രം’ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

വ്യക്തിജീവിതത്തിലെ സംശുദ്ധി ജീവിത വിജയത്തിെൻറ താക്കോൽ -കുമ്മനം നിസാമുദ്ദീൻ അസ്ഹരി

റിയാദ്: വ്യക്തിജീവിതത്തിൽ പ്രത്യേകിച്ചും പ്രവാസ കാലഘട്ടത്തിൽ പുലർത്തുന്ന ആത്മീയമായ സംശുദ്ധി ജീവിതവിജയത്തിെൻറ താക്കോലാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉദ്ബോധിപ്പിച്ചു. 'വിജ്ഞാന സാഗരം' എന്ന സംഘടന റിയാദ് ഹറാജ് അൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സർബൽ ഈമാൻ' ഇസ്ലാമിക് സംഗമം 2022ൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാസികൾ അനുഭവിക്കുന്ന വിവിധങ്ങളായ മാനസിക സമ്മർദങ്ങൾക്കും പ്രശ്നങ്ങൾക്കും പ്രായോഗികവും ആത്മീയവുമായ പരിഹാരങ്ങൾ അദ്ദേഹം നിർദേശിച്ചു. ലഹരി മാഫിയയുടെ വാഴ്ച, വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി വരുന്ന പരിഷ്കാരങ്ങൾ തുടങ്ങി നാട്ടിലെ ദൈനംദിന വിഷയങ്ങളിൽ പ്രവാസികൾ നിതാന്ത ജാഗ്രത പുലർത്തേണ്ടതിെൻറ ആവശ്യകത അദ്ദേഹം തെൻറ പ്രസംഗത്തിൽ വിശദീകരിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ഖുർആൻ പാരായണ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അഫ്ഫാൻ, മുഹമ്മദ് സഫ്‌വാൻ, ഷഹദ് മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ നഹൽ റയ്യാൻ, ഖദീജ സത്താർ, ആമിന ഷിഹാബ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. മത്സര വിജയികൾക്ക് സുലൈമാൻ വിഴിഞ്ഞം, റഹ്മാൻ മുനമ്പത്ത്, ടി.വി.എസ്. സലാം, ഷാനവാസ് മുനമ്പത്ത്, നസീർ ഖാൻ, നാസർ ലെയ്സ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഉസാമ എളയൂർ, ഹാഫിസ് അമീൻ, ഹാഫിസ് മുഹമ്മദ് അൽത്താഫ് എന്നിവരായിരുന്നു ഖുർആൻ പാരായണ മത്സരത്തിെൻറ വിധികർത്താക്കൾ. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹ സമ്മാനങ്ങളും വിതരണം ചെയ്തു.

സത്താർ കായംകുളം, സത്താർ ഓച്ചിറ, സലീം സഖാഫി, അബ്ദുൽ സലീം അർത്തിയിൽ, അയൂബ് കരൂപ്പടന്ന, മജീദ് കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. അനസ്, നിയാസ്, റിയാസ് സുബൈർ, ജാനിസ്, മുനീർ, സത്താർ മുല്ലശ്ശേരി, സഹദ്, മുഹമ്മദ് സുനീർ, ദിൽഷാദ് കൊല്ലം, സജീവ്, നവാബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അഖിനാസ് എം. കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

Tags:    
News Summary - Purity in personal life is the key to success in life - Kummanam Nizamuddin Azhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.