ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) അൽ റയ്യാൻ കർട്ടന്റെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫാത്തിമത്ത് നുഫ ജനിഷ് ജി.കെ.പി.എ സൗദി ചാപ്റ്റർ പ്രസിഡൻറ് അബ്ദുൽ മജീദ് പൂളക്കാടിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
അദ്ദേഹം അംഗങ്ങൾക്ക് ക്രിസ്മസ്, പുതുവത്സരാശംസകൾ നേർന്നു. ട്രഷറർ ഒ.കെ. അബ്ദുസ്സലാം, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആൻഡ്രൂസ്, അഷ്റഫ് പള്ളിക്കൽ, ടി.എ. ഇബ്രാഹിം, രജീഷ് വടംകുളം, ഷാനവാസ് വെംബ്ലി, ഹസൻ പന്മന, നസീർ മുതുകുറ്റി, റിയാദ് ഇലവൻ സ്റ്റാർ ക്രിക്കറ്റ് ടീം മാനേജർ ജാസിം തിരുവനന്തപുരം, ക്രിക്കറ്റ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.