പി.എസ്.വി റിയാദ് ചികിത്സ ധനസഹായം പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ കുഞ്ഞപ്പൻ കൈമാറുന്നു
പയ്യന്നൂർ: പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) റിയാദിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, 10 വർഷത്തിലധികമായി സന്ധിവാതവും വൻകുടലിൽ അൾസരിറ്റി കോലാറ്റിസ് എന്ന അസുഖവും ബാധിച്ച് കടുത്ത അവശതയിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന പി. പ്രേമന്റെ ചികിത്സക്ക് ധനസഹായം നൽകി. പയ്യന്നൂർ നഗരസഭ രണ്ടാം വാർഡ് കൗൺസിലർ ഇ. കരുണാകരൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സഹായം അനുവദിച്ചത്. വെള്ളൂരിലെ വെറ്റിലകണ്ടം ഇ.എം.എസ് മന്ദിരത്തിൽവെച്ച് പ്രേമന് നഗരസഭ വൈസ് ചെയർമാൻ കുഞ്ഞപ്പൻ സഹായം കൈമാറി.
ചടങ്ങിൽ സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ കൗൺസിലർമാരായ ഇ. കരുണാകരൻ, കാർത്യായനി, സി. ഗോവിന്ദൻ ഗ്ലോബൽ പയ്യന്നൂരിയൻസ് ഭാരവാഹികളായ ഭാസ്കരൻ, വിനയകുമാർ, മുഹമ്മദ് കുഞ്ഞി, ജനാർദനൻ എന്നിവർ സംസാരിച്ചു. പി. അബ്ബാസ്, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. സജി വർഗീസ്, രതീഷ് , രാകേഷ്, മധു പട്ടാനൂർ, അബ്ദുൽ മജീദ്, രാജേഷ്, പ്രകാശ്, വിഗേഷ് എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. ഗ്ലോബൽ പയ്യന്നൂരിയൻസ് ചെയർമാൻ അഡ്വ. പ്രേമനന്ദൻ സ്വാഗതവും മനോജ് പണക്കാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.