Posted On
date_range Updated On
date_range പ്രഫ. കെ.എ. അബ്ദുൽ ഖാദർ ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ പ്രഫ. കെ.എ അബ്ദുൽ ഖാദർ (89) ജിദ്ദയിൽ നിര്യാതനായി. എം.ഇ.എസ് പൊന്നാനി കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നു.
അതിനു ശേഷം ദുബൈ കസ്റ്റംസിൽ സീനിയർ റിസർച്ചർ ആയി ജോലി ചെയ്തിരുന്നു. കുറച്ചു നാളുകളായി സന്ദർശന വിസയിൽ ജിദ്ദയിലുള്ള മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു.
പരേതരായ അബ്ദുൽ റഹ്മാൻ കുട്ടി ഹാജി, ഫാത്തിമ എന്നവരുടെ മകനാണ്. ഭാര്യ: സുഹറ, മക്കൾ: മുഹമ്മദ് ഫൗസി, മുഹമ്മദ് മുസമ്മിൽ, സുൽഫിയ (മൂവരും ജിദ്ദ), അബ്ദുൽ മുസവ്വിർ, മരുമക്കൾ: തസ്‌നീം അലി, എ.എം. അഷ്‌റഫ്, സബ്രീന സുബൈർ. മയ്യിത്ത് നാളെ സുബ്ഹ് നമസ്കാരത്തിന് ശേഷം ജിദ്ദ അൽ ഫൈഹ മഖ്ബറ റഹ്മയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.