സൗദിയിൽ പ്രിവിലേജ്​ഡ്​ ഇഖാമക്ക്​ ശൂറ അനുമതി നൽകി

ജിദ്ദ: സൗദിയിൽ വിദേശികള്‍ക്ക് ഇനി ഉയര്‍ന്ന ശ്രേണിയിലുള്ള താമസ രേഖ (ഇഖാമ) അനുവദിക്കും. ഇതിന് ശൂറ കൗണ്‍സില്‍ അം ഗീകാരം നല്‍കി. നിക്ഷേപങ്ങള്‍ നടത്തുന്നവരടക്കം സൗദി സമ്പദ്​ഘടനയെ പിന്തുണക്കുന്നവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ ‘പ്രിവിലേജ്ഡ് ഇഖാമ’കള്‍ അനുവദിക്കുക.
‘പ്രിവിലേജ്ഡ്’ ഗണത്തിലുള്ള ഈ താമസ രേഖക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും. രണ്ട് തരത്തിലാകും ഈ താമസ രേഖ. ഒന്ന് താല്‍ക്കാലികമായി അനുവദിക്കുന്നവ.


രണ്ടാമത്തേത് ഇഷ്​ടാനുസരണം ദീര്‍ഘിപ്പിക്കാവുന്നവ. ഇത് സ്വന്തമാക്കുന്നവര്‍ക്ക് കുടുംബത്തിനൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം. റിയല്‍ എസ്​റ്റേറ്റ്​ വസ്തുക്കളും, വാഹനങ്ങളും സ്വന്തം പേരിലാക്കാം. വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. ആര്‍ക്കൊക്കെ ലഭിക്കും എന്നതടക്കമുള്ള വിശദാംശങ്ങള്‍ വരും ദിനങ്ങളിലുണ്ടാകും.

Tags:    
News Summary - previlaged card-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.