നവയുഗം ചെസ് ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ചാമ്പ്യൻ പ്രവീൺ വാസുദേവ് (വലത്), റണ്ണറപ്പ് നിഖിൽ ബെന്നി എന്നിവർ
ദമ്മാം: നവയുഗം സാംസ്കാരിക വേദിയുടെ വാർഷികാഘോഷമായ 'നവയുഗസന്ധ്യ-2K22'-ന്റെ ഭാഗമായി പ്രവാസികൾക്കായി കായികവേദി സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് വിജയകരമായി അവസാനിച്ചു. പ്രവീൺ വാസുദേവ് (ദമ്മാം) വിജയിയായി.
ദമ്മാം ബേ ലീഫ് റസ്റ്റാറന്റ് ഹാളിൽ നടന്ന ടൂർണമെന്റ് നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, ബിജു വർക്കി, ഗോപകുമാർ, സജീഷ് പട്ടാഴി, സനു മഠത്തിൽ, മധു പാലക്കാട്, കൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രാഥമിക നോക്കൗട്ട് റൗണ്ടുകളും സെമി ഫൈനൽ മത്സരങ്ങളും പിന്നിട്ട് നടന്ന, വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രവീൺ വാസുദേവ്, ഖോബാറിൽ നിന്നുള്ള നിഖിൽ ബെന്നിയെ പരാജയപ്പെടുത്തി ചാമ്പ്യനായി.
നവയുഗം കായികവേദി കേന്ദ്രഭാരവാഹികളായ സാജൻ ജേക്കബ്, സന്തോഷ് ചങ്ങോലിക്കൽ, രചിൻ ചന്ദ്രൻ കെവിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്റ് വിജയിക്കും റണ്ണർ അപ്പിനും 'നവയുഗസന്ധ്യ-2K22' വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കായികവേദി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.