ഖഫ്ജി: മീഡിയ വൺ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പ്രവാസി വെൽഫെയർ ഖഫ്ജി ഘടകം സ്വാഗതംചെയ്തു. പ്രവാസി ഖഫ്ജി റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക യോഗം ആഹ്ലാദം പങ്കുവെക്കുകയും ഐക്യദാർഢ്യവും അഭിവാദ്യവും അർപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ പോരാടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന വിധിയാണ്.
ഫാഷിസ്റ്റ് സർക്കാർ പൗരനെ അടിച്ചമർത്താനും ഉന്മൂലനം ചെയ്യാനും ഭരണഘടനാ സംവിധാനങ്ങളെ പരമാവധി ദുരുപയോഗം ചെയ്യുന്ന കാലഘട്ടത്തിൽ ഈ വിധിയിലൂടെ ജുഡീഷ്യറി പൗരന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മർദിതരോടൊപ്പം നിന്ന് അധികാരികളോട് സത്യം തുറന്നുപറഞ്ഞതിെൻറ പേരിൽ വേട്ടയാടപ്പെട്ട മീഡിയ വൺ ചാനലിനും ചാനൽ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. റീജനൽ കമ്മിറ്റി പ്രസിഡൻറ് അൻവർ ഫസൽ, സെക്രട്ടറി ഷമീം ജാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.