Posted On
date_range Updated On
date_range മാധ്യമ വേട്ടയിൽ പ്രവാസി വെൽഫെയർ പ്രതിഷേധിച്ചു
റിയാദ്: ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവർത്തകരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത നടപടിക്കെതിരെ പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
വിയോജിപ്പിെൻറ സ്വരങ്ങളെ വേട്ടയാടുകയും ഫോർത്ത് എസ്റ്റേറ്റിനെ നിർവീര്യമാക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധം അർഹിക്കുന്നുവെന്ന് സംഘടന വ്യക്തമാക്കി.
ലോകത്ത് ഏറ്റവും ദുർബലമായ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഇന്ത്യയെന്നും ഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഉറക്കെ ശബ്ദിച്ചുകൊണ്ടേയിരിക്കണമെന്നും പ്രവാസി വെൽഫെയർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.