അൽ ഖോബാർ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സ്റ്റുഡൻസ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരുടെ നാട്ടിലും സൗദിയിലുമുള്ള വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചത്.
ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നടക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ സെഷന് സീനിയർ സിജി റിസോഴ്സ് പേഴ്സൺ റഷീദ് ഉമർ നേതൃത്വം നൽകി. പി.ടി. അഷ്റഫ്, ഇല്യാസ് അഹമ്മദ്, ഹാരിസ് ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി. ഫൗസിയ അവതാരകയായി. ആരിഫലി സ്വാഗതവും ഷെജീർ തൂണേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.