???????? ????? ???????????? ??????? ??????????????? ??????????????

പ്രവാസികള്‍ ജീവകാരുണ്യത്തി​െൻറ മാതൃക സൃഷ്​ടിക്കുന്നു: ഫിറോസ് കുന്നംപറമ്പില്‍

ജിദ്ദ: ജീവകാരുണൃ പ്രവര്‍ത്തന മേഖലയില്‍ നിസ്തുലമായ മാതൃകകളാണ് പ്രവാസി മലയാളികള്‍ സൃഷ്​ടിക്കുന്നതെന്നും ഇത് തനിക്ക് വലിയ പ്രചോദനമാണെന്നും ജീവകാരണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ . ശറഫിയ്യ ഇമ്പാല ഗാര്‍ഡനിൽ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ, ബഖാല കൂട്ടായ്മ, ഗ്​ളോബല്‍ കേരള പ്രവാസ ി വെല്‍ഫയര്‍ അസോഷിയേഷന്‍ എന്നീ സംഘടനകളുടെ നേത​ൃത്വത്തിലായിരുന്നു സ്വീകരണം. ഉംറ നിർവഹിക്കാനുള്ള ക്ഷണം സ്വീ കരിച്ച്​ എത്തിയ ഫിറോസിന് ഒരു നേതാവിനും ഇന്നേവരെ ലഭിക്കാത്ത സ്വീകരണത്തിനാണ് ശറഫിയ്യ സാക്ഷ്യം വഹിച്ചത്.

ക േരളത്തില്‍ എന്ത് സംഭവിച്ചാലും ഓടി എത്തുന്നത് പ്രവാസലോകത്തേക്കാണ്. കുടുംബാംഗങ്ങള്‍ക്ക് കടം വരുമ്പോള്‍, ജപ് തി നോട്ടീസ് വരുമ്പോള്‍ അവസാന അത്താണി എന്ന നിലയില്‍ ആശ്രയിക്കുന്നത് പ്രവാസികളെയാണ്. പ്രവാസികള്‍ നാട്ടിലുള് ളവരെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസികള്‍ സംഭാവന നല്‍കിയത് ലക്ഷങ്ങളാണ്. കഴിഞ്ഞ മഴക്കാലത്ത്​ ഉണ്ടായ പ്രളയത്തിന്​ ശേഷം ജീവകാരുണ്യ പ്രവർത്തന​േത്താടുള്ള താൽപര്യം വർധിച്ചിരിക്കുകയാണ്​.സമ്പാദിച്ചതെല്ലാം ഒരിക്കൽ ഒലിച്ച്​ പോവുമെന്ന തിരിച്ചറിവിൽ നിന്നാണ്​ ഇൗ താൽപര്യം ഉണ്ടായതെന്ന്​ ഫിറോസ്​ പറഞ്ഞു.

ജീവിതത്തിൽ സുഖങ്ങൾ മാത്രം തേടിപ്പോയിട്ട് കാര്യമില്ല. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴാണ് അത് യാഥാർഥ ജീവിതമാകുന്നത്. സത്യ സന്ധമായി ജീവിക്കുമ്പോൾ കിട്ടുന്നത് വലിയ ബന്ധങ്ങളാണ്. മക്കയിൽ ഉംറ നിർവ്വഹിച്ചപ്പോൾ ഞാൻ പ്രാർഥിച്ചത്​ എ​​​െൻറ പ്രാർഥന സ്വീകരിക്കേണേ എന്നായിരുന്നു. ആ പ്രാർഥനയിൽ പാവപ്പെട്ടവർക്ക്​ വേണ്ടി പ്രാർഥിക്കുന്നത്​ ഉൾപ്പടെ എല്ലാം ഉൾകൊണ്ടിട്ടുണ്ടെന്ന്​ ഫിറോസ്​ ചൂണ്ടിക്കാട്ടി.

തിരിഞ്ഞ്​ നോക്കു​േമ്പാൾ ജീവിതത്തിൽ വലിയ അദ്​ഭുതമാണ്​ സംഭവിച്ചിട്ടുള്ളത്​. ഒാട്ടിസം ബാധിച്ച കുടുംബത്തിന്​ വീട്​ വെച്ച് ​കൊടുത്തത്​ അവിസ്​മരണീയമായ ഒർമയാണ്​. തനിക്ക്​ വീട്​ ​െവക്കാൻ വേണ്ടി ഒരാൾ ഏൽപിച്ച രണ്ട്​ ലക്ഷം രൂപ ഒരു അമ്മയുടെ മകളുടെ വിവാഹത്തിന്​ വേണ്ടി സ്വർണം വാങ്ങികൊടുക്കു​േമ്പാൾ എ​​​െൻറ കാര്യം ദൈവം നോക്കികൊള്ളും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഇന്ന്​ അത്​ യാഥാർഥ്യമായിത്തീർന്നിരിക്കുകയാണ്​.
ജീവകാരുണ്യത്തിന്​ ഏറ്റവും കൂടുതൽ ഫണ്ട്​ കിട്ടുന്നത്​ സൗദി അറേബ്യയിൽ നിന്നാണ്​. ഒരു രോഗിയുടെ കരൾമാറ്റവുമായി സഹായമഭ്യർഥിച്ചപ്പോൾ രണ്ട്​ ദിവസം കൊണ്ട്​ 81ലക്ഷം രൂപയാണ്​ ലഭിച്ചത്​. വേദന കടിച്ച്​ തിന്ന്​ ജീവിക്കുന്ന ആളുകളുണ്ട്​ എന്ന്​ മൊബൈലിലൂടെ കാണിച്ച്​ തരു​േമ്പാഴാണ്​ നിങ്ങൾ അറിയുന്നതും സഹായിക്കുന്നതും.

ചടങ്ങ്​ അൽ അബീർ മെഡിക്കൽ ഗ്രൂപ്പ്​ മാനേജിംഗ്​ ഡയറക്​ടർ ആലുങ്ങൽ മുഹമ്മദ്​ ഉദ്​ഘാടനം ചെയ്​തു. പ്രഫ. ഇസ്​മായിൽ മരുതേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സലാം മട്ടന്നൂർ, ജമാൽ മഞ്ചേരി, തുടങ്ങിയവർ സംസാരിച്ചു. ഫിറോസിനെ കുറിച്ച്​ അബ്​ദുൽ ഹഖ്​ തിരൂരങ്ങാടി സ്വന്തമായി ഗാനം രചിച്ച്​ ആലപിച്ചു. ആശംസ പ്രസംഗങ്ങൾ വേണ്ട എന്ന സദസ്സി​​​െൻറ ആർപ്പ്​വിളികൾക്കിടെയായിരുന്നു ഇത്​. ജീവ പ്രസിഡൻറ​ ടി.പി സുബൈർ ഹാജി അധ്യക്ഷത വഹിച്ചു. ആസിം ഖാൻ സ്വാഗതം പറഞ്ഞു.

ഫിസറോസിന് വീടൊരുക്കാൻ പ്രവാസികൾ ജിദ്ദ ബഖാല കുട്ടായ്മ 666666 റിയാൽ ഉപഹാരമായി നൽകി. മറ്റ് പല സംഘടനകളും ഫിറോസിന് വീട് ഒരുക്കാൻ സമ്മാനമായി തുക നൽകി. പണം ഫിറോസി​​െൻറ കൈയിൽ നൽകില്ലെന്നും നാട്ടിൽ വീ ടുവെച്ച് നൽകുകയേയുള്ളൂവെന്നും സംഘാടകർ പറഞ്ഞു.
കാശ് കൈയിൽ കൊടുത്താൽ അത് മറ്റാർക്കെങ്കിലും സംഭാവന നൽകി അദ്ദേഹത്തി​​െൻറ വീട് യാഥാർഥ്യമാവില്ല എന്ന കാരണത്താലാണ് അങ്ങനെ തീരുമാനിച്ചത്. അത് അങ്ങനെ മതിയെന്ന് ഫിറോസ് പരസ്യമായി സമ്മതിക്കുകയും ചെയ്തു. സദസ്സി​​െൻറ നിർബന്ധത്തിന് വഴങ്ങി ‘മൊഞ്ചുള്ള പെണ്ണല്ലേ..... എന്ന പാട്ടി​​െൻറ ഏതാനും വരികൾ പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.

Tags:    
News Summary - pravasi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.