പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസി നാട്ടിൽ നിര്യാതനായി. പെരിന്തൽമണ്ണ കടങ്ങ്പുരം തോടേങ്ങൽ മൊയ്തീൻകുട്ടിയുടെ മകൻ മുസ്​തഫ(48)യാണ് നിര്യാതനായത്. പനിമൂലം ചികിഝയിലായിരുന്നു. മൂന്നു വർഷമായി ജിദ്ദയിലുള്ള ഇദ്ദേഹം അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഹയ്യസാമിറിലെ ബഖാലയിലായിരുന്നു ജോലി. നേരത്തെ 15 വർഷത്തോളം ദുബായിൽ ജോലി ചെയ്തിട്ടുണ്ട്. ഖബറടക്കം ഇന്നു രാവിലെ 8ന് പള്ളികുളമ്പ് ജുമാമസ്​ജിദിൽ.
മാതാവ്: തിത്തുമ്മ. ഭാര്യ: നസീമ. മക്കൾ; മുഹമ്മദ് യാസിർ (ജിദ്ദ), മൊയ്തീൻകുട്ടി, മുസഹിന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ, ഷറഫുദ്ദീൻ. (മുവരും ജിദ്ദ), മുഹമ്മദ് ഇസ്​മയിൽ. ആയിഷ, സുബൈദ, ജമീല, റസിയ. 

Tags:    
News Summary - pravasi died in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.