സുബൈർ വള്ളുവമ്പ്രം (പ്രസി.), സമീർ ഹെയർ ക്ലബ് (സെക്ര.), മുസ്തഫ കോട്ടയിൽ (ട്രഷ.)
ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ജിദ്ദ സീസൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. സുബൈർ വള്ളുവമ്പ്രം അധ്യക്ഷത വഹിച്ചു. സാദത്ത് കരുവാരക്കുണ്ട് വാർഷിക റിപ്പോർട്ടും, ശിഹാബ് മർവ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാവിപരിപാടികളെക്കുറിച്ച് മുഖ്യരക്ഷാധികാരി മുജീബ് മമ്പാട്, ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹറ എന്നിവർ സംസാരിച്ചു. റമദാൻ കാരുണ്യ ഫണ്ടിന് അർഹരായ 24 കുടുംബങ്ങൾക്ക് സഹായം നൽകി. തെരഞ്ഞെടുത്ത അഞ്ചു നിർധരരായ കുടുംബങ്ങൾക്ക് മാസത്തിൽ 3,000 രൂപ വീതം ഒരു വർഷത്തേക്ക് കൊടുക്കുന്ന കൈത്താങ്ങ് പരിപാടിക്ക് തുടക്കം കുറിച്ചു.
400 ഓളം അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ വർഷം വിപുലമായ ഇഫ്താർ സംഗമം നടത്തി. വിപുലമായ കലാകായിക പരിപാടികളോടെ ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളിൽനിന്ന് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആറുപേർക്ക് ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കുടുംബങ്ങൾ ഒന്നിച്ചുള്ള അൽബാഹ, അൽലീത്ത് ടൂർ സംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുനൈസ് നിലമ്പൂർ സ്വാഗതവും ഫൈസൽ പാണക്കാട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: സുബൈർ വള്ളുവമ്പ്രം (പ്രസി.), സമീർ ഹെയർ ക്ലബ് (സെക്ര.), മുസ്തഫ കോട്ടയിൽ (ട്രഷ.), നാസർ ബഹറ, മുജീബ് മമ്പാട് ഹാരിസ് പെരിന്തൽമണ്ണ (രക്ഷാധികാരികൾ), ഹാരിസ് കാരാപറമ്പ്, ശിഹാബ് മർവ (ചാരിറ്റി വിങ് കൺവീനർ), സാദത്ത് കരുവാരക്കുണ്ട്, ഫൈസൽ പാണക്കാട് (വൈ. പ്രസി.), ജുനൈസ് നിലമ്പൂർ, അബ്ദുൽ ഗഫൂർ (ജോ. സെക്രട്ടറി), ഹംസ മഹജർ, ഹംസ ശറഫിയ (ജോ. ട്രഷറർ), മുസ്തഫ ചേളാരി ബഷീർ ചേലേമ്പ്ര, നൗഫൽ ഒളവണ്ണ, ഷുക്കൂർ കാളികാവ്, റജീബ് സാമിർ, നിയാസ് ചെങ്ങാനി, വഹാബ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.