പൊതുമാപ്പ്​: കിഴക്കൻ പ്രവിശ്യഗവർണർ വ്യവസായികളുമായി ചര്‍ച്ച നടത്തി 

ദമ്മാം: സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ അധികൃതര്‍ നടപടി ത്വരിതഗതിയിലാക്കി. കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് വ്യവസായികളുമായി ചര്‍ച്ച നടത്തി. സ്ഥാപനങ്ങള്‍ അവരുടെ കീഴില്‍ അനധികൃത തൊഴിലാളികള്‍ ഇല്ല എന്നുറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. 
നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാട് കടത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്​. അനധികൃത തൊഴിലാളികള്‍ക്ക്​ അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പി​​​െൻറ ദിവസങ്ങള്‍ കഴിയുന്നതോടെ ശക്തമായ പരിശോധനക്ക് തുടക്കം കുറിക്കും. പിടിക്കപ്പെടുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 
ഒരു തരത്തിലുള്ള ഇളവും പിന്നീട് പ്രതീക്ഷിക്കരുത് എന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ജനറല്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു. 

Tags:    
News Summary - Pothumapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.