പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പാചക മത്സരം
ദമ്മാം: പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്ററിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് വനിതകൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പൊന്നാനിയുടെ തനത് പലഹാരമായ മുട്ടപ്പത്തിരി, പായസം എന്നീ രണ്ട് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 23 പേർ പങ്കെടുത്തു. ദമ്മാം സഫറോൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പാചക മത്സരത്തിൽ വിവിധ രുചിഭേദങ്ങളിൽ ഉണ്ടാക്കിയ വിഭവങ്ങൾ പ്രത്യേക രീതികളിൽ പ്രദർശിപ്പിച്ചത് കാണികൾക്ക് വളരെയധികം കൗതുകമുണർത്തി. ഹംസക്കോയ, ബന നസീർ, ഷബ്ന അസീസ്, അർഷദ് അലി, ഹാരിസ് എന്നിവർ പായസ മത്സരത്തിന് വിധികർത്താക്കളായിരുന്നു.
മുട്ടപ്പത്തിരി ഇന മത്സരത്തിന് സക്കീർ, ഫസൽ ജിഫ്രി, ജമീല നാസർ, അമാനുല്ല എന്നിവർ വിധികർത്താക്കളായിരുന്നു. 25ാം വാർഷികാഘോഷ കമ്മിറ്റി പ്രോഗ്രാം കൺവീനർ ഖാജ മാസ്റ്റർ, വനിത വിഭാഗം കൺവീനർ ഷമി സാദത്ത്, ജനറൽ സെക്രട്ടറി കെ.വി. കബീർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. മത്സര വിജയികളെ ഡിസംബർ 13ന് നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.