റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. പൊന്നാനി സ്വദേശി അശ്റഫ് മൂസാമാക്കാനകത്ത് (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇഷാഅ് നമസ്കാരത്തിന് ശേഷം നെഞ്ചുവേദനയുണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. 32 വർഷമായി റിയാദ് ശുമൈസിയിൽ ഫാമിലി സ്റ്റോർ നടത്തുകയായിരുന്നു.
മൃതദേഹം വ്യാഴാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ മഗ്രിബ് നമസ്കാരാനന്തരം മയ്യത്ത് നമസ്കാരം നിർവഹിച്ചു.
വർഷങ്ങളായി കുടുംബവും റിയാദിലുണ്ട്. അഹമ്മദാണ് പിതാവ്. ഉമ്മ: ബിയ്യാത്തുട്ടി. ഭാര്യ: തവക്കൽ സീനത്ത്. മക്കൾ: അഖിൽ, ദീമ, ഗാദ. സഹോദരങ്ങൾ: ഉമർ, കുഞ്ഞിമോൻ, ഉസൈനാർ, ഹംസത്ത്, ബാവ, നഫീസ.
വലിയ സൗഹൃദ വലയത്തിനുടമയായ അശ്റഫ് വിവിധ പ്രവാസി സംഘടനകളിൽ അംഗമായിരുന്നു. പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും മറ്റ് സംഘടനകളുടെയും പ്രവർത്തകർ മരണാനന്തര ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.