ബി​ജി സ​ജി (ക​ൺ​വീ​ന​ർ), അ​നു ഷി​ജു (ജോ. ​ക​ൺ​വീ​ന​ർ)

പി.ജെ.എസ് വനിത സംഗമം

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) വനിത സംഗമം വിവിധ കലാ പരിപാടികളോടെ സംഘടിപ്പിച്ചു. ന്യൂ അൽവുറൂദ് ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ എ.ജി. സ്മിത ഉദ്‌ഘാടനം ചെയ്തു. ബിജി സജി അധ്യക്ഷത വഹിച്ചു.

പി.ജെ.എസ് പ്രസിഡന്റ് അലി തേക്ക്തോട് ആശംസകൾ നേർന്നു. സുശീല ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വനിത വിങ്ങിന്റെ പുതിയ വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കൺവീനർ ബിജി സജി, ജോ.കൺവീനർ അനു ഷിജു, എക്സി.അംഗങ്ങളായ സുശീല ജോസഫ്, മേരി ജോർജ്, സൈന അലി, മോളി സന്തോഷ്‌, സുജ എബി, അനില മേരി, ആശ സാബു, ബീന അനിൽ കുമാർ, ശബാന നൗഷാദ്, റോസി ഹൈദർ, ബെൻസി സ്റ്റാൻലി, ലെജി ബൈജു, ലിയ ജെനി, ജെമിനി മനോജ്, അനിത സതീഷ് എന്നിവർ ചുമതല ഏറ്റെടുത്തു.

പുതിയ വർഷത്തെ നയരേഖ അനുഷിജു അവതരിപ്പിച്ചു. കുട്ടികളിൽ കാണുന്ന മൊബൈൽ ഫോണിന്റെ ആസക്തിയെ സംബന്ധിച്ച് ഷബാന നൗഷാദ് സംസാരിച്ചു. ജോർജ് വർഗീസ് പന്തളം, മനു പ്രസാദ് ആറന്മുള, ജോസഫ് വടശേരിക്കര, സന്തോഷ്‌ കടമ്മനിട്ട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആശാ സാബു സ്വാഗതവും പ്രോഗ്രാം അവതാരിക മേരി ജോർജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - PJS Women's Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.