Posted On
date_range Updated On
date_range പി.ജെ.എസ് ഡ്രോയിങ്, കളറിങ് മത്സരം നടത്തുന്നു
ജിദ്ദ: ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) 'നിറക്കൂട്ട് 2023 സീസൺ 3’ എന്ന പേരിൽ ഡ്രോയിങ്, കളറിങ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ മൂന്നിന് ഉച്ചക്ക് രണ്ടു മുതൽ അസീസിയയിലുള്ള ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ ഗേൾസ് സ്കൂളിലായിരിക്കും മത്സരം. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, വനിതകൾ എന്നീ വിഭാഗങ്ങളായായിരിക്കും മത്സരം. രജിസ്ട്രേഷൻ ഉൾപ്പെടെ വിവരങ്ങൾക്ക് അയൂബ് ഖാൻ പന്തളം (0502329342), സന്തോഷ് കെ. ജോൺ (0558898522), മനോജ് മാത്യു ( 0564131736), വിലാസ് അടൂർ (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.