പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ദിലീപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം: ഉദ്യോഗതലത്തിലും ജുഡീഷ്യറിയിലും തുല്യപങ്കാളിത്തം ഉറപ്പാക്കാനെന്നപേരിൽ പിന്നാക്ക സംവരണം അട്ടിമറിച്ചു മുന്നാക്ക സംവരണം നിയമമാകുമ്പോൾ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനലക്ഷ്യവുമായി അംബേദ്കർ വിഭാവനചെയ്ത ഭരണഘടന സിദ്ധാന്തം അട്ടിമറിക്കപ്പെടുകയാണെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പറഞ്ഞു.
സാമ്പത്തിക സംവരണം എന്ന സർപ്പത്തെ തുറന്നുവിട്ടു മർദിത ജനതയുടെ അവകാശങ്ങളെ നഷ്ടപ്പെടുത്താനാണ് ഇത് കാരണമാവുകയെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം ഹോളിഡേയ്സ് റസ്റ്റാറൻറ് ഹാളിൽ പീപ്ൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) സൗദി കിഴക്കൻ പ്രവിശ്യ പ്രവർത്തക സംഗമവും അംഗത്വ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് ഓൺലൈൻ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദറുദ്ദീൻ ആദി കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ദിലീപ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. നിസാം വെള്ളാവിൽ പ്രവർത്തകർക്ക് അംഗത്വ കാർഡ് വിതരണം നടത്തി.
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിത് കുമാർ ആസാദ്, മജീദ് ചേർപ്പ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഷൗക്കത്ത് തൃശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവാസ് ഐ.സി.എസ്, റഫീഖ് പാനൂർ, ഷാഫി ചാവക്കാട്, എ.എം. മഹ്ബൂബ്, ഷാനവാസ് വെമ്പായം, പി.ടി. കോയ പൂക്കിപറമ്പ്, മുജീബ് പാനൂർ, ഷംസുദ്ദീൻ ഫൈസി കൊട്ടുകാട്, ഷാജഹാൻ കൊട്ടുകാട്, അഷറഫ് ശാസ്താംകോട്ട, ഫൈസൽ കിള്ളി, സഫീർ വളവന്നൂർ, ഫൈസൽ പള്ളിക്കൽ, ആലികുട്ടി മഞ്ചേരി, മുസ്തഫ പട്ടാമ്പി, ഷെഫീക്ക് വള്ളികുന്നം, സലീം ചന്ദ്രപ്പിന്നി, ഷാഹുൽ പള്ളിശേരിക്കൽ, സിദ്ദീഖ് പത്തടി, ഹബീബ് ഖുറൈശി കൊട്ടുകാട്, സമദ് ശൂരനാട്, നിഷാദ് മേലെമുക്ക്, അഹ്മദ് കബീർ എന്നിവർ സംസാരിച്ചു. യഹിയ മുട്ടയ്ക്കാവ് സ്വാഗതവും അഫ്സൽ ചിറ്റുമൂല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.