പാസ്​പോർട്ട്​ നഷ്​ടപ്പെട്ട ഉംറ തീർഥാടകരുടെ മടക്കയാത്ര അനിശ്ചിതത്വത്തിൽ

ജിദ്ദ: കുവൈത്തിൽ നിന്നും ഉംറക്ക് വന്ന് പാസ്പോർട്ട് നഷ്്ടപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള 52പേരുടേയും മടക്കയാത ്ര അനിശ്ചിതത്വത്തിൽ. പകരം പാസ്​പോർട്ട്​ ഉൾപ്പടെ നിരവധി കടമ്പകൾ കടന്നാലെ യാത്ര നടക്കൂ. അതിന്​ ഇനിയും ദിവസങ്ങൾ പിടിക്കു​െമന്നാണ്​ അറിയുന്നത്​. കുവൈത്തിൽ നിന്ന് സ്വകാര്യ ഉംറ ഗ്രൂപ്പിൽ വന്ന വിവിധ രാജ്യക്കാരടങ്ങിയ സംഘത്തി ​​െൻറ പാസ്പോർട്ടുകൾ കഴിഞ്ഞയാഴ്​ച​ മക്കയിലെത്തിയ ശേഷമാണ്​ കാണാതായത്​. പകരം പാസ്​പോർട്ടുകൾ ​ലഭ്യമാക്കുന്നതിനുള്ള നടപടികൾ പു​േരാഗമിക്കുന്നു. പാസ്​പോർട്ട് നഷ്​ടപ്പെട്ടു എന്ന്​ സാക്ഷ്യപ്പെടുത്തുന്ന പൊലീസ്​ രേഖ വ്യാഴാഴ്ച കിട്ടിയിട്ടുണ്ട്​. ഇതുമായി ഞായറാഴ്ച ജവാസാത്തിൽ പോകണം. അവിടെനിന്ന് ലഭിക്കുന്ന രേഖയുമായി മലയാളികളടക്കമുള്ള ഇന്ത്യാക്കാർ പാസ്​പോർട്ടിന്​ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കണം. താത്കാലിക പാസ്പോർട്ടാണ്​ ലഭിക്കുക. ശേഷം വീണ്ടും ജവാസാത്തിലെത്തി പാസ്​പോർട്ടിൽ വിസ സ്​റ്റാമ്പ് ചെയ്യണമെന്ന കടമ്പ കൂടി കടക്കേണ്ടതുണ്ട്. ഇതിന് ചുരുങ്ങിയത് നാലഞ്ച് ദിവസം പിടിക്കുമെന്ന് തീർഥാടകർ പറയുന്നു. സംഘത്തിലെ ഇൗജിപ്തുകാരുടെ പാസ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടി.

ഈ മാസം നാലിന്​ കുവൈത്തിൽ നിന്ന് ബസ് മാർഗം വന്നതാണ്​ ഇൗ തീർഥാടകർ. ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​, ഇൗജിപ്​ത്​ എന്നീ രാജ്യക്കാരുടെ സംഘത്തിൽ ഭൂരിപക്ഷവും കുടുംബങ്ങളാണ്. കുട്ടികളടക്കമുള്ളവരുണ്ട്​. 33 ഇന്ത്യക്കാരിൽ 21 പേരാണ്​ മലയാളികൾ. കുവൈത്തിൽ വിവിധ ഏജൻസികളിൽ രജിസ്​റ്റർ ചെയ്ത സംഘം ഒറ്റ ഗ്രൂപ്പി​​െൻറ കീഴിലാണ്​ യാത്ര പുറപ്പെട്ടത്​. ഇവ​െരല്ലാം ഇപ്പോൾ മക്കയിലെ താമസസ്​ഥലത്ത്​ തന്നെ കഴിയുകയാണ്. കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്ന അവസ്ഥയിലാണ്​ പലരും. ചില ദിവസങ്ങളിൽ ഉംറ ഏജൻസിയുടെ ആളുകൾ ഭക്ഷണം എത്തിക്കുന്നുണ്ട്. ഇന്നലെ (ശനിയാഴ്ച) കുവൈത്തിൽ തിരിച്ചെത്തേണ്ടതായിരുന്നു ഇവരെല്ലാം. മിക്കവരും ചുരുങ്ങിയ ദിവസത്തേക്ക് അവധിയെടുത്ത് വന്നതാണ്. ജോലിയിൽ തിരികെ പ്രവേശിക്കേണ്ട തീയതി ഇന്നാണ് (ഞായറാഴ്​ച). അതിന്​ കഴിയാത്ത സാഹചര്യത്തിൽ അനന്തരഫലം എന്താകുമെന്ന ആശങ്കയിലാണ്​ അവരെല്ലാം. അതിർത്തി ചെക്ക് പോസ്​റ്റിലെ എമിഗ്രേഷൻ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോൾ ബസ് ഡ്രൈവർ എല്ലാവരുടെയും പാസ്​പോർട്ടുകൾ വാങ്ങിവെച്ചിരുന്നു. ഇവ ഒരു കവറിലാക്കി ഹോട്ടൽ കൗണ്ടറിൽ ഏൽപിച്ചെന്നാണ് ഡ്രൈവർ പറയുന്നത്. താമസിക്കുന്ന ഹോട്ടലി​​െൻറ റിസപ്​ഷനിൽ വെച്ച്​ നഷ്​ടപ്പെട്ടതായാണ് സി.സി ടിവി കാമറയിൽ കാണുന്നത്.

ഒരു വർഷ കാലാവധിയുള്ള പാസ്പോർട്ട് അനുവദിക്കാമെന്നാണ് കോൺസുലേറ്റ്​ അധികൃതരുടെ നിലപാട്​. ഈ പാസ്പോർട്ട് കിട്ടി തിരിച്ച് കുവൈത്തിൽ എത്തിയാൽ കുവൈത്ത് നിയമമനുസരിച്ച് വിസ, ലൈസൻസ് എന്നിവ പുതുക്കാനും നാട്ടിൽ പോകാനും ചുരുങ്ങിയത് ഒരു വർഷത്തിൽ കൂടുതൽ കാലാവധി വേണമെന്ന നിയമമുണ്ട്. ഇത് മൂലം തിരിച്ച് കുവൈത്തിൽ എത്തിയാൽ കുടുംബമായി കഴിയുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതക്ക്​ ഇടയാക്കുമെന്ന്​ ഒരു തീർഥാടകൻ പറഞ്ഞു. നാട്ടിൽ നിന്നും വിസിറ്റിങ് വിസയിൽ കുവൈത്തിൽ എത്തി അവിടെ നിന്ന് ഉംറക്കെത്തിയവരും ഉണ്ട്. ഉംറ ചെയ്തെങ്കിലും ഇനി മദീന സന്ദർശനം നടക്കുമോ എന്നുള്ള സങ്കടത്തിലാണ് ചിലർ. പുതിയ പാസ്പോർട്ട് എടുക്കാനും മറ്റുമുള്ള ചെലവ് ഗ്രൂപ്പ് വഹിക്കാമെന്നേറ്റിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടെന്നും തീർഥാടകർ പറഞ്ഞു.

Tags:    
News Summary - passport-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.