റിയാദ്: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം. പാസ്പോർട്ട് പുതിയത് എടുക്കാനും പുതുക്കാനും വ്യക്തി വിവരങ്ങൾ തിരുത്താനും പുതിയത് കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒറ്റ അപേക്ഷാ േഫാറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇൗ പരിഷ്കാരം ഏർപ്പെടുത്തിയത്. പാസ്പോർട്ട് പുതിയത് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ് നിലവിലുമുള്ളത്. എന്നാൽ പാസ്പോർട്ടിലെ പേര് മാറ്റൽ, ഭാര്യ/ഭർത്താവിെൻറ പേര് ചേർക്കൽ/ഒഴിവാക്കൽ/തിരുത്തൽ, മാതാപിതാക്കളുടെ പേര് തിരുത്തൽ, ജനന തീയതി/ജനന സ്ഥലം തിരുത്തൽ, ഫോേട്ടാ/ വിലാസം/ഒപ്പ് മാറ്റൽ, ഇ.സി.ആർ സ്റ്റാറ്റസ് മാറ്റൽ എന്നീ സേവനങ്ങൾക്ക് വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു.
പൊതുവായ അപേക്ഷയും ഇൗ അനുബന്ധ ഫോറങ്ങളും ചേർത്ത് വലിയ ഫയൽ തന്നെ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. എന്നാൽ ഇൗയാഴ്ച മുതൽ തന്നെ ഇൗ ഫോറത്തിലുള്ള അപേക്ഷയും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പുതിയ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ലിങ്ക്: www.indianembassy.org.sa/consular/passport/reissue-of-the-passport.
അപേക്ഷ ഫോറത്തിെൻറ തുടക്കത്തിൽ തന്നെ ഏതൊക്കെ സേവനങ്ങൾക്കാണ് ഇൗ ഫോറം ഉപയോഗിക്കുന്നത് എന്ന് രേഖപ്പെടുത്താനുള്ള കള്ളികളുണ്ട്. ഇതാണ് ഫോറത്തിലെ പ്രധാന മാറ്റം. ഏതൊക്കെ സേവനങ്ങൾ വേണമെന്ന് കള്ളികളിൽ ശരി അടയാളമിട്ട് രേഖപ്പെടുത്താം. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) വിഭാഗത്തിൽ പെടുന്നവർ വിദേശ രാജ്യത്ത് മൂന്നുവർഷത്തിൽ കൂടുതൽ താമസിച്ചാൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) വിഭാഗത്തിലേക്ക് മാറും. ഇൗ പദവി മാറ്റം പാസ്പോർട്ടിൽ രേഖപ്പെടുത്താനും ഇതേ അപേക്ഷാ ഫോറം തന്നെ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.