പാസ്​പോർട്ട്​ ഒാപ്പൺ ഫോറം: അപേക്ഷകളിൽ നടപടി പുരോഗമിക്കുന്നു^ കോൺസൽ ജനറൽ

പാസ്പോർട്ടിൽ ഭാര്യയുടെ പേര് ചേർക്കൽ, പേരിലെ തിരുത്തലുകൾ, വിലാസം മാറൽ തുടങ്ങിയ വിഷയങ്ങളിൽ കോൺസുലേറ്റിന് തന്നെ വേഗം നടപടി സ്വീകരിക്കാനാവും. •പാസ്പോർട്ട് എടുത്ത് അഞ്ച് വർഷത്തിനുള്ളിലാണെങ്കിൽ തിരുത്തൽ എളുപ്പമാണ്. •ഒന്നിൽ കൂടുതൽ പാസ്പോർട്ട് കൈവശമുള്ളവർ അത് സറണ്ടർ ചെയ്ത്  നിയമനടപടികളിൽ നിന്ന് മുക്തരാവണം. •ഒന്നിൽ കൂടുതൽ പാസ്പോർട്ട് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമാണ്. 
•സങ്കീർണമായ തിരുത്തലുകൾ ആവശ്യമായ അപേക്ഷകൾ വിദേശ കാര്യമന്ത്രാലയത്തിന് മുമ്പാകെസമർപ്പിച്ച് അവരുടെ അനുമതിയോടു കൂടി മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. •അടിസ്ഥാന വിവരങ്ങൾ  തെറ്റായി നൽകി പാസ്പോർട്ട് എടുക്കുന്നത്  ശിക്ഷാർഹമാണ്. 


ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പാസ്പോർട്ട് ഒാപൺ ഫോറത്തിൽ  ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിച്ചു വരികയാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്. ഭാര്യയുടെ പേര് ചേർക്കൽ, പേരിലെ തിരുത്തലുകൾ, വിലാസം മാറൽ തുടങ്ങിയ വിഷയങ്ങളിൽ  വേഗം നടപടി സ്വീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.  കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാപൺ ഫോറത്തിൽ ലഭിച്ച അപേക്ഷകളിൽ കുടുതലും കോൺസുലേറ്റിന് തന്നെ നടപടികൾ സ്വീകരിക്കാവുന്നവയായിരുന്നു.  അതേസമയം സങ്കീർണമായ തിരുത്തലുകൾ ആവശ്യമായ അപേക്ഷകൾ വിദേശ കാര്യമന്ത്രാലയത്തിന് സമർപ്പിച്ച് അവരുടെ അനുമതിയോടു കൂടി മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. ഇത്തരം അപേക്ഷകളും ഒാപൺ ഫോറത്തിൽ ലഭിച്ചിട്ടുണ്ട്. അവ മന്ത്രാലയത്തിന് സമർപ്പിച്ച് നടപടി സ്വീകരിക്കും. അതിനു സമയം വേണ്ടി വരും. ഒന്നിൽ കൂടുതൽ പാസ്പോർട്ട് കൈവശമുള്ളവർ അത് സറണ്ടർ ചെയ്ത്  നിയമനടപടികളിൽ നിന്ന് മുക്തരാവണം. ചെറിയ തിരുത്തലുകൾ ആവശ്യമായ അപേക്ഷകളിൽ വേഗം തീർപു കൽപിക്കും.ഒന്നിൽ കൂടുതൽ പാസ്പോർട്ട് കൈവശം വെക്കുന്നത് ക്രിമിനൽ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകിയാണ് ഒന്നിൽ കുടുതൽ പാസ്പോർട്ടുകൾ എടുക്കുന്നത്.  
പാസ്പോർട്ടുകളിൽ ചെറിയ തെറ്റുകളാണെങ്കിൽ തിരുത്താനാവും. പാസ്പോർട്ട് എടുത്ത് അഞ്ച് വർഷത്തിനുള്ളിലാണെങ്കിൽ തിരുത്തൽ എളുപ്പമാണ്. എന്നാൽ ഒന്നിൽ കൂടുതൽ പാസ്പോർട്ട് കൈവശമുള്ളവർ മിക്കവാറും അടിസ്ഥാന വിവരങ്ങൾ തന്നെ തെറ്റായി നൽകിയാണ് പാസ്പോർട്ട് എടുക്കുന്നത്. ഇത് ശിക്ഷാർഹമാണ്. പാസ്പോർട്ട് പുതുക്കുേമ്പാൾ വെരിഫിേക്കഷൻ റിപ്പോർട്ട് കിട്ടാത്തതി​െൻറ പേരിൽ കാലതാമസം ഉണ്ടാകുന്നുണ്ട്.  ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. നാട്ടിൽ നിന്ന് എടുത്ത പാസ്പോർട്ടിന് അതത് പാസ്പോർട്ട് ഒാഫീസിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഇതിന് ചിലപ്പോൾ കാലതാമസം ഉണ്ടാവാറുണ്ട്. കൈകൊണ്ട് എഴുതിയ പാസ്പോർട്ടുകളുടെ കാര്യത്തിലാണ് അധികവും കാലതാമസം വരാറുള്ളത്. ഇപ്പോഴുള്ളത് മെഷീൻ റീഡബിൾ പാസ്പോർട്ട് ആണ്. ഇത്തരം പാസ്പോർട്ടുകളുടെ റിപ്പോർട്ടുകൾ  കമ്പ്യൂട്ടറൈസ്ഡ് ആയതിനാൽ എളുപ്പം ലഭ്യമാവും. എന്നാൽ  കൈകൊണ്ട് എഴുതിയ പാസ്പോർട്ടുകൾ പുതുക്കുേമ്പാൾ ആ പാസ്പോർട്ട് നേരത്തെ ഇഷ്യൂ ചെയ്ത പാസ്പോർട്ട് ഒാഫിസിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കണം. അതോടൊപ്പം പോലീസ് റിപ്പോർട്ടും ആവശ്യമാണ്. ഇത്തരം പാസ്പോർട്ടുകളിൽ കാലതാമസം ഉണ്ടാവുേമ്പാൾ കോൺസുലേറ്റ് അതത് പാസ്പോർട്ട് ഒാഫീസുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കും. പാസ്പോർട്ട് നടപടികളിൽ കാലതാമസം വരുത്തരുതെന്നാണ് കേന്ദ്രസർക്കാർ നയം. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ വേഗം തീർപുണ്ടാക്കാൻ കോൺസുലേറ്റ് ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - passport openforum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.