റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന്റെ ഭാഗമായി റിയാദ് അൽ ഖലീജിലെ ഇസ്മ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് (ശനിയാഴ്ച) അവസാനിക്കും.
ക്യാമ്പിന്റെ ഭാഗമായി പ്രധാനമായും ഹൃദയം, വൃക്ക, കണ്ണ് എന്നിവയുടെ പരിശോധനയും കൊളസ്ട്രോൾ, ഷുഗർ, പ്രഷർ, അടക്കമുള്ള 17ഓളം പ്രാഥമിക ടെസ്റ്റുകളുമാണ് അതിനൂനത മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്ക് വേണ്ടി വെള്ളിയാഴ്ച ആരംഭിച്ച ദ്വിദിന ക്യാമ്പിലെ രണ്ടാംദിവസമാണ് ഇന്ന്.
അന്വേഷണങ്ങൾക്ക് 0556562077 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.