നർഷാദ് കാരക്കാടന്‍ തമ്പാനങ്ങാടി (പ്രസിഡന്റ്), ഷമീര്‍ പാലത്തിങ്ങൽ തറിപ്പടി, ഫാറൂഖ് പുതിയത്ത് കിഴക്കെ പാണ്ടിക്കാട് (ട്രഷറര്‍)
ജിദ്ദ: നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന് (പപ്പ) ഇഫ്താര്‍ മീറ്റും വാർഷിക ജനറൽ ബോഡി മീറ്റും സംഘടിപ്പിച്ചു. എ.ടി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.
എ. ഉമ്മര്‍ സ്വാഗതവും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ. അബൂബക്കര്‍, മുസ്തഫ തറിപ്പടി, സക്കരിയ, നർഷാദ് കാരക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ശറഫിയ ഒളിമ്പിക് സ്പോര്‍ട്സ് വില്ലേജില്‍ നടന്ന പരിപാടിയില്‍ ഫാമിലികളടക്കമുള്ള നാട്ടുകാരായ അഞ്ഞൂറോളം പേർ പങ്കെടുത്തു. പരിപാടിയിൽവെച്ച് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: നർഷാദ് കാരക്കാടന്‍ തമ്പാനങ്ങാടി (പ്രസിഡന്റ്), ഷമീര്‍ പാലത്തിങ്ങൽ തറിപ്പടി (സെക്രട്ടറി), ഫാറൂഖ് പുതിയത്ത് കിഴക്കെ പാണ്ടിക്കാട് (ട്രഷറര്‍), ഖാലിദ് ആനപ്പട്ടത്ത് ചെമ്പ്രശ്ശേരി, അബ്ദുല്‍ മുനീര്‍ വടക്കന്‍ ചെമ്പ്രശ്ശേരി (വൈസ് പ്രസി.), സമീർ വെള്ളാരംപാറ പുക്കൂത്ത്, ഷംസുദ്ദീൻ ഉച്ചപ്പള്ളി ചെമ്പ്രശ്ശേരി ഈസ്റ്റ് (ജോയ. സെക്ര.), റഷീദ് പയ്യപറമ്പ് (വെല്‍ഫയര്‍ വിങ് ഓര്‍ഗനൈസര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.