ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളജ് എം.എസ്.എഫ്, സി.എച്ച് ഉയരെ ഫൗണ്ടേഷന് ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി നല്കുന്ന പാലിയേറ്റിവ് കെയര്‍ ഉപകരണങ്ങള്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ്
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു
പാലിയേറ്റിവ് കെയര്‍ ഉപകരണങ്ങള്‍ കൈമാറി
ദമ്മാം: എറണാകുളം ജില്ല കെ.എം.സി സി ദമ്മാം ഘടകം നാട്ടില്‍ നടത്തി വരുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന ഭാഗമായി ആലുവ മാറമ്പിള്ളി എം.ഇ.എസ് കോളജ് എം.എസ്.എഫ് യൂനിറ്റിെൻറ നേതൃത്വത്തിലുള്ള സി.എച്ച് ഉയരെ ഫൗണ്ടേഷന് പാലിയേറ്റിവ് കെയര്‍ ഉപകരണങ്ങള്‍ കൈമാറി.
ഗ്ലോബല്‍ കെ.എം.സി.സി എറണാകുളം ജില്ല രക്ഷാധികാരി മുസ്തഫ കമാല്‍ കോതമംഗലം, ഉപകരണങ്ങള്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ജില്ല കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഷാ മൂളാട്ട്, മുസ്ലിം ലീഗ് നേതാക്കളായ എൻ.വി.സി അഹമ്മദ്, കെ.കെ. ഷാജഹാന്, വനിത ലീഗ് ജില്ല ട്രഷററും വാഴക്കുളം ബ്ലോക്ക് പഞ്ചായാത്തംഗവുമായ ഷാജിദ നൗഷാദ്, എം.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി നവാസ് കുഴിവേലിപ്പടി, ജില്ല സെക്രട്ടറി ബാസിത്, ഇബ്രാഹിം ബിലാൽ, കുന്നത്തുനാട് മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് മിഥിലാജ്, കുന്നത്തുനാട് മണ്ഡലം ജനറൽ സെക്രട്ടറി അനസ് ചേരുംമൂടൻ, നാസിം, എം.ഇ.എസ് കോളജ് യൂനിറ്റ് പ്രസിഡൻറ് സവാദ്, സെക്രട്ടറി അസ്ലം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.