പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

 റിയാദ്​: ദീർഘനാളായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പാലക്കാട്​ ആലത്തൂർ, എരുമയൂർ സ്വദേശി ഫസീല മൻസിലിൽ അലിയാർ കുട്ടിയാണ്​ ഉലയയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒലയ നോവാട്ടൽ ഹോട്ടലിൽ പെയിൻറിങ്​ തൊഴിലാളിയായിരുന്നു. പനിബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ശ്വാസകോശത്തി​​െൻറ പ്രവർത്തനം തകരാറിലായതിനെ തുടർന്ന്​ ​െവൻറിലേറ്ററി​​െൻറ സഹായത്താലാണ്​ ജീവൻ നിലനിറുത്തിയിരുന്നത്​. കെ.പി സാറയാണ്​ ഭാര്യ. മക്കൾ: സോഫിയ, സുബൈജ, -ഫൗസിയ, ഫസീല. മരുമക്കൾ: അബ്​ദുൽ ഹക്കീം, അബ്​ദുൽ നാസർ, അഷ്​റഫ്​ (യു.എ.ഇ), റഫീഖ്​ (ഖത്തർ). മൃതദേഹം നാട്ടിൽ അയക്കാൻ സാമൂഹിക പ്രവർത്തകരായ ശിഹാബ്​ കൊട്ടുകാട്​, മുജീബ്​ കായംകുളം, നോവാട്ടൽ ഹോട്ടൽ ഫ്രണ്ട്​ ഒാഫീസ്​ മാനേജർ മ​േനാജ്​ തൊടിയിൽ എന്നിവർ രംഗത്തുണ്ട്​. 
Tags:    
News Summary - Palakkad native dead in riyadh-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.