ജിദ്ദ പാലക്കാട് ജില്ല കൂട്ടായ്മ സംഘടിപ്പിച്ച കുടുംബസംഗമം സുലൈമാൻ ആലത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോട് കൂടി നടത്തിയ സംഗമത്തിൽ ഷൂട്ടൗട്ട്, ബൗളിങ്, ബാൾ പാസ്സിങ്, മ്യൂസിക്കൽ ചെയർ, ട്രിക്കി മലയാളം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടന്നു. മുജീബുറഹ്മാൻ പടിഞ്ഞാരങ്ങാടി, സലീന ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ജില്ലയിൽനിന്നുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി. സാംസ്കാരിക സമ്മേളനം സീനിയർ നേതാവ് സുലൈമാൻ ആലത്തൂർ ഉദ്ഘാടനം ചെയ്തു.
സിനിമ നിർമാതാവ് നൗഷാദ് ആലത്തൂർ, സംവിധായകൻ അലി അരിക്കത്ത്, ജില്ല കമ്മിറ്റി പ്രസിഡൻറ് അസീസ് പട്ടാമ്പി, ജനറൽ സെക്രട്ടറി ജിദേഷ് എറകുന്നത്ത്, ട്രഷറർ ഉണ്ണിമേനോൻ പാലക്കാട്, പി.ആർ.ഒ മുജീബ് മൂത്തേടത്ത്, ഫിനാൻസ് കൺട്രോളർ നാസർ വിളയൂർ, വനിത വിങ് കോഓഡിനേറ്റർ സോഫിയ ബഷീർ, സന്തോഷ് പാലക്കാട്, ശിവൻ ഒറ്റപ്പാലം, കൃപ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.
എഴുത്തുകാരി റജിയ വീരാൻ ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് അസീസ് പട്ടാമ്പി കൈമാറി. വൈസ് പ്രസിഡൻറ് മുജീബ് തൃത്താല ഷാൾ അണിയിച്ചു.
പ്രവാസം മതിയാക്കി മടങ്ങുന്ന ജില്ല കമ്മിറ്റി സ്ഥാപക നേതാക്കളായ ഉണ്ണിമേനോൻ പാലക്കാട്, മുസ്തഫ തുറക്കൽ (തൃത്താല) , ജില്ല കമ്മിറ്റിയംഗം ജംഷീർ കരിങ്ങനാട് എന്നിവർക്ക് ജിദേഷ് എറകുന്നത്ത്, ഹമീദ് ഒറ്റപ്പാലം, നാസർ വിളയൂർ, റസാഖ് മൂളിപ്പറമ്പ് എന്നിവർ ഉപഹാരങ്ങൾ നൽകിയും ഷാൾ അണിയിച്ചു. ഷഫീഖ് പട്ടാമ്പി, സുഹൈൽ നാട്ടുകൽ, ഷഹീൻ തച്ചമ്പാറ, സലീം പാലോളി, നവാസ് മേപ്പറമ്പ്, ഉണ്ണിമേനോൻ പാലക്കാട്, അബ്ദു സുബ്ഹാൻ തരൂർ, യൂസഫലി തിരുവേഗപ്പുറ, ഹലൂമി റഷീദ്, വീരാൻകുട്ടി മണ്ണാർക്കാട് എന്നിവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ മൗനപ്രാർഥന നടത്തി.
സോഫിയ ബഷീർ, റജിയ വീരാൻ, ആമിന ഷൗക്കത്ത്, കൃപ സന്തോഷ്, രേണുക ശിവൻ , സലീന ഇബ്രാഹീം എന്നിവരടങ്ങുന്ന വനിത വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വിഭവ സമൃദ്ധമായ പാലക്കാടൻ തട്ടുകട വ്യത്യസ്ത അനുഭവമായി. സക്കീർ നാലകത്ത്, റഷീദ് കൂറ്റനാട്, ഉമ്മർ തച്ചനാട്ടുകര, സൈനുദ്ദീൻ മണ്ണാർക്കാട്, ഗിരിധർ കൈപ്പുറം, പ്രജീഷ് പാലക്കാട്, പ്രവീൺ സ്വാമിനാഥ്, സുജിത് മണ്ണാർക്കാട്, ഷാജി ആലത്തൂർ, ബാദുഷ കോണിക്കുഴി, ഖാജാ ഹുസൈൻ ഒലവക്കോട്, ഇസ്മായിൽ, റഹീം മേപ്പറമ്പ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷൗക്കത്ത് പനമണ്ണ സ്വാഗതവും ഉണ്ണിമേനോൻ പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.