പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ‘ശിശിരം25’ ശൈത്യോത്സവം സംഘാടകർ
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ‘ശിശിരം25’ എന്ന പേരിൽ ശൈത്യോത്സവം സംഘടിപ്പിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളുമായി ആയിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടി പുതിയൊരനുഭവം പകർന്നതായി. പരിപാടിയിൽ സംഘടനയുടെ ആജീവാനന്ത മെംബർഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം സുരേഷ് ആലത്തൂർ, രാജഗോപാൽ നായർക്ക് നൽകി നിർവഹിച്ചു.
കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകളും മേളകൊഴുപ്പും വൈവിധ്യമാർന്ന വിഭവങ്ങളും കൊണ്ട് ആഘോഷം വ്യത്യസ്തത പുലർത്തി. പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓഡിനേറ്റർ മഹേഷ് ജയ്, പ്രോഗ്രാം കോഓഡിനേറ്റർ സുബിൻ വിജയ്, ഷാജീവ് ശ്രീകൃഷ്ണപുരം, ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപാല, അബൂബക്കർ നഫാസ്, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, ശബരീഷ്, അനസ്, ഷാഹുൽ ഹമീദ്, അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ, മനാഫ് പൂക്കാട്ടിൽ, മധു, വാസുദേവൻ, ഇസാഖ്, അബൂബക്കർ, അജ്മൽ, ഫൈസൽ പാലക്കാട്, മനു, അൻസാർ വാവനൂർ, ഹുസൈൻ, റഷീദ്, മുജീബ് വള്ളിക്കോട്, സുബീർ, മുഹമ്മദ് നിഷാദ്, വിക്കി എന്നിവർ നേതൃത്വം നൽകി.
അൽഷംസ് പ്രിന്റസുമായി സഹകരിച്ച് പുറത്തിറക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. റിയാദിലെ അൽറയാൻ ക്ലിനിക്കിനോടൊപ്പം ചേർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഭൈമി സുബിൻ, സജിൻ നിഷാൻ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.