പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നു
മക്ക: ഒൗദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച മക്കയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഇതേസമയത്ത് ജിദ്ദയിലെത്തിയിട്ടുണ്ട്. മൂന്ന് രാഷ്ട്രത്തലവന്മാരും ഒരു മേശക്ക് ചുറ്റുമിരുന്നുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ഒപ്പിടും എന്നും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച ജിദ്ദയിലെത്തിയ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് മക്കയിലെത്തി ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൂടിക്കാഴ്ച ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികളിലേക്ക് നീങ്ങിയത്. പ്രധാനമന്ത്രിയോടൊപ്പമെത്തിയ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ, പാകിസ്താൻ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ മക്കയിൽ ഉംറ നിർവഹിച്ചു. പ്രധാനമന്ത്രിയും സംഘവും വിശുദ്ധ കഅ്ബയുടെ ഉൾവശം സന്ദർശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്തു.
ഒൗദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച മക്കയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഇതേസമയത്ത് ജിദ്ദയിലെത്തിയിട്ടുണ്ട്. മൂന്ന് രാഷ്ട്രത്തലവന്മാരും ഒരു മേശക്ക് ചുറ്റുമിരുന്നുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ഒപ്പിടും എന്നും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച ജിദ്ദയിലെത്തിയ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് മക്കയിലെത്തി ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കൂടിക്കാഴ്ച ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികളിലേക്ക് നീങ്ങിയത്. പ്രധാനമന്ത്രിയോടൊപ്പമെത്തിയ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ, പാകിസ്താൻ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ മക്കയിൽ ഉംറ നിർവഹിച്ചു. പ്രധാനമന്ത്രിയും സംഘവും വിശുദ്ധ കഅ്ബയുടെ ഉൾവശം സന്ദർശിക്കുകയും അവിടെ പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.