ജീസാനിൽ 10 അതിർത്തി സുരക്ഷാ നിയമലംഘകരെ കടത്തിയ പ്രവാസി പിടിയിൽ

ജീസാൻ: സൗദി അറേബ്യയിലെ ജീസാൻ മേഖലയിൽ 10 യമനി പൗരന്മാരായ അതിർത്തി സുരക്ഷാ നിയമലംഘകരെ വാഹനത്തിൽ കടത്താൻ ശ്രമിച്ച പാകിസ്താനി പൗരനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് മുജാഹിദീൻ പട്രോൾ സംഘം പിടികൂടി. അറസ്​റ്റിലായ എല്ലാവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിയമലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്കും, ഇവർക്ക് യാത്രാസൗകര്യം ഒരുക്കിയ പ്രവാസിയെ പബ്ലിക് പ്രൊസിക്യൂഷനും കൈമാറി. രാജ്യത്തെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് പ്രവേശിക്കുന്നതിനോ, ആളുകളെ കടത്തുന്നതിനോ, അവർക്ക് അഭയം നൽകുന്നതിനോ, മറ്റ് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്നതിനോ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടിവരും. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനമോ താമസസ്ഥലമോ കണ്ടുകെട്ടുകയും, കുറ്റവാളികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ രാജ്യത്തി​െൻറ സുരക്ഷയെ ബാധിക്കുന്നതും, വ്യക്തിയുടെ അന്തസ്സിനും വിശ്വസ്തതയ്ക്കും കരിനിഴൽ വീഴ്ത്തുന്നതുമായ ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻറ്​ ഓഫ് മുജാഹിദീൻ വ്യക്തമാക്കി.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നപക്ഷം പൊതുജനങ്ങൾ ഉടൻ അധികൃതരെ അറിയിക്കേണ്ടതാണ്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ കൈമാറണം. നൽകുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരദാതാക്കൾക്ക് ഇതിൽ യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - ജീസാനിൽ 10 അതിർത്തി സുരക്ഷാ നിയമലംഘകരെ കടത്തിയ പ്രവാസി പിടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.