പാസ് ഇഫ്താർ പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range നാട്ടുകൂട്ടം സജീവമാക്കി ‘പാസ്’ ഇഫ്താർ
റിയാദ്: റിയാദിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരപ്പനങ്ങാടിക്കാരുടെ സംഗമവേദിയായി. ഇഫ്താറിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ യൂനുസ്കേയി അധ്യക്ഷത വഹിച്ചു. ഇ.പി. സമീർ, ഉസ്മാൻ അലി പാലത്തിങ്ങൽ, മുനീർ മക്കാനി എന്നിവർ സംസാരിച്ചു.
ഷാഫി ഉള്ളണം സ്വാഗതവും നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു. അലി കൈറ്റാല, ബഷീർ, സിദ്ദീഖ് പുളിക്കലകത്ത്, നൗഫൽ പുളിക്കലകത്ത്, റംഷി, കെ.കെ. നൗഫൽ, നൗഫൽ ചാപ്പപ്പടി, മുഹമ്മദ് തലേക്കര, റിയാസ് കോണിയത്ത്, പി.കെ. നസീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.