ഒഴുകൂർ പ്രവാസി കൂട്ടായ്മയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംബന്ധിച്ചവർ
ജിദ്ദ: ഒഴുകൂർ പ്രവാസി കൂട്ടായ്മയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.സി. കുഞ്ഞുമോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.സി. റഷീദ് എന്ന നാണി അധ്യക്ഷത വഹിച്ചു. പ്രവാസികളിൽ കണ്ടുവരുന്ന ഹാർട്ട് സംബന്ധമായ അസുഖത്തിെൻറ കാരണവും മുൻകരുതലും എന്ന വിഷയത്തിൽ കാർഡിയോളജിസ്റ്റ് ഡോ. സിറാജ് സംസാരിച്ചു. പെരുമ്പിലായ് മുഹമ്മദ്, മൻസൂർ ബാബു, ശമീർ, സലാം, കുഞ്ഞാലി എന്നിവർ സംസാരിച്ചു.
ക്യാമ്പിന് ശിഹാബ് പാലപ്പെട്ടി, റസാക്കുട്ടി ആനക്കച്ചേരി, മുബശ്ശിർ എടപ്പറമ്പ്, കെ.സി സമദ്, ശെമീൽ നായരൊടു, സൈനു പൂക്കോടൻ, മുക്താർ ബാബു, മുനീർ നാറക്കോടൻ, കെ.സി റഫീഖ്, ശറഫു പാലീരി. ഇ.ടി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
ഡോ. സിറാജ്, സിസ്റ്റർ സ്റ്റെഫി ജിജോ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഷാഹുൽ ഹമീദ് പെരുമ്പിലായ് സ്വാഗതവും കെ.പി ശിഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.