വാടകഫ്ലാറ്റുകളുടെ താക്കോൽ ഉടമ കൈവശം വെക്കരുത്

ജിദ്ദ: വാടകക്ക് നൽകിയ ഫ്ലാറ്റുകളുടെ (അപ്പാർട്മെൻറുകളുടെ) താക്കോലുകളുടെ പകർപ്പുകളെടുത്ത് കൈവശം സൂക്ഷിക്കാൻ കെട്ടിട ഉടമക്ക് അർഹതയില്ല. സൗദിയിൽ കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതിനുള്ള വകുപ്പിന്റെ ഓൺലൈൻ സംവിധാനമായ 'ഈജാർ' അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാടകക്കാരുമായി വല്ല തർക്കവുമുണ്ടായാൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയാണ് ഉടമ ചെയ്യേണ്ടത്. വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവ വിച്ഛേദിക്കാനും ഉടമക്ക് അവകാശമില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് രാജ്യത്തെ വാടക കരാർ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കും. നിയമനടപടി നേരിടേണ്ടിവരും. ഈജാർ നെറ്റ്‌വർക്കിലെ ഹൗസിങ് യൂനിറ്റിനുള്ള പേജിൽ 'ഏറ്റെടുക്കൽ', 'കൈമാറൽ' എന്നീ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താനും പ്രയോജനം നേടാനും ഈജാർ ശൃംഖലയിൽ കാലാവധിയുള്ള വാടകക്കരാർ രജിസ്റ്റർ ചെയ്യണം. നിലവിൽ ഈജാർ നെറ്റ് വർക്കിൽ താമസത്തിനുവേണ്ടി കെട്ടിടം (ഫ്ലാറ്റുകൾ) കരാർ നൽകുന്നതിനുള്ള സംവിധാനം മാത്രമാണുള്ളത്. വാണിജ്യാവശ്യത്തിന് കെട്ടിടം വാകക്ക് നൽകുന്ന കരാർ സേവനം ആരംഭിച്ചിട്ടില്ല. സേവനം ലഭിക്കാൻ 'സകനി' എന്ന സൈറ്റിൽ ലോഗിൻ ചെയ്താൽ മതി.

Tags:    
News Summary - owner should not hold the keys of the rented flats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.