യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രോവിൻസ് പഠനവേദി സംഘടിപ്പിച്ച സെമിനാറിൽ സി. ദാവൂദ് സംസാരിക്കുന്നു
ജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രോവിൻസ് പഠനവേദിക്ക് കീഴിൽ ‘ഫാഷിസം ചരിത്രവും വർത്തമാനവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തി. ഫാഷിസത്തിന്റെ വളർച്ചയും വികാസവും അറിയാതെ ഫാഷിസത്തെ പ്രതിരോധിക്കാനാവില്ല. അത്തരം പഠനങ്ങൾ നിർവഹിക്കുന്ന പുതിയ തലമുറക്കേ ഫാഷിസത്തെ ശരിയായി പ്രതിരോധിക്കാൻ ആവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രോവിൻസ് പ്രസിഡന്റ് കെ.പി. തമീം അധ്യക്ഷത വഹിച്ചു. സാബിത്ത് നന്ദി പറഞ്ഞു. റാഷിദ്, ഇർഫാൻ സനാഉല്ല, താഹിർ ജാവേദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.