റിയാദ്: സേവനരംഗത്ത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ്ങിെൻറ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. വെൽഫെയർ വിങ്ങിന് കീഴിലുള്ള സന്നദ്ധപ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി അധ്യക്ഷത വഹിച്ചു. വ്യവസ്ഥാപിതമായും സമർപ്പണ മനോഭാവത്തോടെയുമാണ് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹത്വം വിലമതിക്കാൻ കഴിയാത്തതാണെന്നും തെന്നല മൊയ്തീൻ കുട്ടി പറഞ്ഞു. സഹജീവികളുടെ പ്രയാസങ്ങളിൽ പങ്കുവഹിക്കാനുള്ള മനസ്സുണ്ടാവുക എന്നത് മഹത്തരമാണ്. ധാരാളം ചൂഷണ മനോഭാവമുള്ളവരും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. അവരെ ഒറ്റപ്പെടുത്തേണ്ട ബാധ്യതകൂടി സന്നദ്ധപ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവകാരുണ്യ പ്രവർത്തകനും റൈസ് ബാങ്ക് ചെയര്‍മാനുമായ ടി.വി.എസ്. സലാം മുഖ്യാതിഥിയായി. വെളിച്ചത്തിനെന്തു വെളിച്ചം എന്നുപറയുന്നതുപോലെയാണ് ലീഗിെൻറ പോഷക ഘടകമായ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉമർ അഹ്സനി പറഞ്ഞു. ലീഗിെൻറ ആവിർഭാവ കാലംതൊട്ടേ ജീവകാരുണ്യ - സാധുസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇന്നും അത് മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉസ്മാന് അലി പാലത്തിങ്ങൽ, അസീസ് വെങ്കിട്ട, ശരീഫ് അരീക്കോട്, ശുഹൈബ് പനങ്ങാങ്ങര, അഷ്റഫ് പടന്ന, സത്താർ താമരത്ത്, ഹനീഫ പട്ടാമ്പി, ഫസൽ മഞ്ചേശ്വരം, മുത്തു കുട്ടി പാലക്കാട് എന്നിവർ സംസാരിച്ചു. ഷൗക്കത്ത് കടമ്പോട്ട്, മുനീര്‍ വാഴക്കാട്, അഷ്റഫ് മോയൻ, ഹമീദ് ക്ലാരി, ഫൈസൽ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, റിയാസ് തിരൂർക്കാട്, ഷബീർ കളത്തില്‍, ഇസ്മാഈല്‍ താനൂര്‍, ബഷീർ കൊട്ടക്കൽ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ ഷറഫു പുളിക്കൽ വിങ്ങിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റഫീഖ് ചെറുമുക്ക് സ്വാഗതവും സക്കീർ താഴെക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.