ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് 16 ന്

ജിദ്ദ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഈ മാസം 16 ന് വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം 2:30 മുതലായിരിക്കും ഓപ്പൺ ഹൗസ് ആരംഭിക്കുക.

നേരത്തെ നടത്തിയ വിജയകരമായ ഓപ്പൺ ഹൗസുകളുടെ തുടർച്ചയായാണ് അടുത്ത ഓപ്പൺ ഹൗസ് നടക്കുന്നത്. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തിൽ കോൺസുലേറ്റിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസിൽ തങ്ങളുടെ പരാതികൾക്ക് പരിഹാരം തേടാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും പങ്കെടുക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Open House at Indian Consulate, Jeddah on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.