ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച തഫക്കുർ ഓൺലൈൻ ക്വിസ് മത്സര വിജയികള െ പ്രഖ്യാപിച്ചു. സഫാന സമീർ (ഒന്നാം സ്ഥാനം), നസീം സലാഹ് (രണ്ടാം സ്ഥാനം), സാജിദ് ബാബു ഓടക്കൽ (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. അദീബ മുസ്തഫ, അഹമ്മദ് റിഷാൻ, ജസീന നിഷ ഖാലിദ്, എം.എച്ച്. മുജീബ്, മുഹമ്മദ് ഷഫീഖ്, ഷമിയത്ത് അൻവർ, ശംറാ മൻസൂർ അലി, റാബിയ ഷഫീഖ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
കോവിഡ് 19 രോഗപ്രതിരോധത്തിെൻറ ഭാഗമായി വീടുകളിൽ കഴിഞ്ഞുകൂടുന്നവർക്ക് ഖുർആനും നബിചര്യയും ചരിത്രവുമുൾപ്പെടെ കൂടുതൽ പഠിക്കാൻ അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മാർച്ച് മാസം ഫോക്കസ് ജിദ്ദ ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ നൂറോളം മത്സരാർഥികൾ പങ്കെടുത്തു. ഖുർആൻ, കർമ ശാസ്ത്രം, ഇസ്ലാമിക ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫോക്കസിെൻറ വരാനിരിക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.