റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോയും പ്രമേയവും എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിച്ച് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി. ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻററുമായി സഹകരിച്ച് ബുധനാഴ്ച സംഘടിപ്പിച്ച ഓൺലൈൻ മാധ്യമ ബോധവത്കരണ ശിൽപശാലയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ദേശീയദിന സന്ദേശവും ചിഹ്നങ്ങളും ഒരുപോലെയും കൃത്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ ശിൽപശാലയുടെ പ്രധാന ലക്ഷ്യം. ദേശീയദിന സന്ദേശത്തിെൻറ ഗൈഡ് ബുക്ക് എവിടെനിന്ന് ഡൗൺലോഡ് ചെയ്യാം, ഏതൊക്കെ ഫയലുകളാണ് അംഗീകൃതമായിട്ടുള്ളത്, ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് ശിൽപശാലയിൽ വിശദീകരിച്ചു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി ഏകദേശം 250 പ്രതിനിധികൾ ഈ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അധികൃതർ കൃത്യമായ മറുപടികളും വിശദീകരണങ്ങളും നൽകി. ഭാവിയിൽ കൂടുതൽ സംശയങ്ങൾ ചോദിച്ചറിയുന്നതിനായി പ്രത്യേക ഇമെയിൽ വിലാസവും അവർക്ക് കൈമാറിയിട്ടുണ്ട്.
ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ തുർക്കി അൽ ശൈഖ് ഒരു മാസം മുൻപാണ് സൗദി ദേശീയദിനത്തിനായി ‘ഇസ്സുനാ ബി തബഇനാ’ (നമ്മുടെ തനിമയാണ് നമ്മുടെ പ്രതാപം) എന്ന ഔദ്യോഗിക പ്രമേയം പുറത്തിറക്കിയത്. സൗദി ദേശീയദിനത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ വിവരങ്ങളും ചിത്രങ്ങളും എല്ലാവർക്കും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദേശീയദിനത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ചവരുടെ എണ്ണത്തിലും ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്തവരുടെ കാര്യത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ അഞ്ച് ലക്ഷത്തോളം ആളുകളാണ് വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.